ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2012ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഗ്രാന്റ്മാസ്റ്റര്‍. മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തില്‍ പ്രിയാമണിയായിരുന്നു നായികയായത്. ഗ്രാന്റ്മാസ്റ്ററിന് ശേഷം 2023ല്‍ നേര് എന്ന ജീത്തു ജോസഫ് ചിത്രത്തിലും പ്രിയാമണി മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്നു.
മോഹന്‍ലാലിന്റെ കൂടെ ഗ്രാന്റ്മാസ്റ്റര്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ചെറിയ പേടി തോന്നിയിരുന്നെന്ന് പറയുകയാണ് പ്രിയാമണി. താന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടുവളര്‍ന്ന ആളാണെന്നും മോഹന്‍ലാല്‍ ഒരു ലെജന്റും കംപ്ലീറ്റ് ആക്ടറുമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ ഓരോ ടേക്കുകളും വ്യത്യസ്തമാണെന്നും സെറ്റില്‍ വളരെ അലേര്‍ട്ടായി നിന്നില്ലെങ്കില്‍ നമുക്ക് അത് മനസിലാകില്ലെന്നും പ്രിയാമണി പറയുന്നു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘മോഹന്‍ലാല്‍ സാറിന്റെ കൂടെ ഗ്രാന്റ്മാസ്റ്റര്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ചെറിയ പേടി തോന്നിയിരുന്നു. കാരണം അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടുവളര്‍ന്ന ആളാണ് ഞാനാണ്. അദ്ദേഹം ഒരു ലെജന്റാണ്, ഒരു കംപ്ലീറ്റ് ആക്ടറാണ്.
അദ്ദേഹത്തിന്റെ ഓരോ ടേക്കുകളും വ്യത്യസ്തമാണ്. സെറ്റില്‍ വളരെ അലേര്‍ട്ടായി നിന്നില്ലെങ്കില്‍ നമുക്ക് അത് മനസിലാകില്ല. പ്രത്യേകിച്ച് മോഹന്‍ലാല്‍ സാറിനെ പോലെയുള്ള ഒരാളുടെ കൂടെ അഭിനയിക്കുമ്പോള്‍ വളരെയേറെ അലേര്‍ട്ടായി ഇരിക്കണം.
ചിലപ്പോള്‍ അത്രയും ചെറിയ കാര്യത്തിലായിരിക്കും അദ്ദേഹം ഇംപ്രവൈസ് ചെയ്യുന്നത്. ഒരു നോട്ടത്തിലോ കൈ കൊണ്ടുള്ള ആംഗ്യത്തിലോ ആകാം അത്. പക്ഷെ ആ കാര്യം മോഹന്‍ലാല്‍ സാറിന്റെ കഥാപാത്രത്തില്‍ ഒരുപാട് മാറ്റം കൊണ്ടുവന്നിട്ടുണ്ടാകും,’പ്രിയാമണി പറഞ്ഞു.
Content Highlight: Priyamani Talks About Mohanlal