തന്റെ ആദ്യ മലയാള ചിത്രം വിനായകൻ സംവിധാനം ചെയ്ത സത്യമാണെന്ന് നടി പ്രിയാമണി. സത്യത്തിലേക്ക് വിളിച്ചപ്പോൾ വിനായകൻ എന്ന ഡയറക്ടറിനെയും പൃഥ്വിരാജ് എന്ന നടനെയും തനിക്ക് അറിയില്ലായിരുന്നെന്ന് പ്രിയാമണി പറഞ്ഞു.
തനിക്ക് മലയാളവുമായി ബന്ധമില്ലാത്തതുകൊണ്ടാണ് അവരെ അറിയാതെ പോയതെന്നും എന്നാൽ മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും താരം പറഞ്ഞു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയാമണി.
‘വിനയൻ സാറിൻറെ ഓഫീസ് വഴിയാണ് എനിക്ക് കോൾ വന്നത് എന്ന് തോന്നുന്നു. വിനയൻ സാർ എന്നെ വിളിച്ചിട്ട് പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കണം എന്ന് പറഞ്ഞു. ആ സമയം പൃഥ്വിരാജ് ആരാണെന്ന് പോലും എനിക്കറിയില്ല വിനയൻ സാർ എന്ന് പറഞ്ഞൊരു ഡയറക്ടർ ഉണ്ടെന്നു പോലും എനിക്കറിയില്ലല്ലോ. അപ്പോൾ എനിക്ക് മലയാളവുമായി ബന്ധം ഇല്ലല്ലോ. 19 ഓ 20 ഓ വയസുള്ള സമയത്താണ് ഞാൻ സത്യം സിനിമ ചെയ്തത്.
വിനയൻ സാർ എന്നെ വിളിച്ചിട്ട് ‘ഞാൻ ഡയറക്ടറാണ്, ഇങ്ങനെയൊരു പടം ചെയ്യുന്നുണ്ട് പൃഥ്വിരാജ് ആണ് ഹീറോ’ എന്ന്. ഞാൻ ഓക്കെ സാർ ചെയ്യാം എന്ന് പറഞ്ഞു. പിന്നെയാണ് ഞാൻ കൊച്ചിയിലേക്ക് വരുന്നത്. അവിടെ ഓഡിഷൻ ഒന്നും ഇല്ലായിരുന്നു, ഡയറക്റ്റ് ഷൂട്ട് തുടങ്ങി,’ പ്രിയാമണി പറഞ്ഞു.
മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് തന്റെ അമ്മൂമ്മയുടെ കൂടെ മലയാളം സിനിമകൾ കാണുമായിരുന്നെന്നും അങ്ങനെ മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നെന്നുമായിരുന്നു പ്രിയാമണിയുടെ മറുപടി.
‘ആ സമയത്തിന്റെ അമ്മൂമ്മ കുറേ മലയാളം ചാനലിൽ സീരിയൽസ് കാണുമായിരുന്നു. ആ സമയത്ത് ഞാനും അവരുടെ അടുത്തിരുന്ന് കാണുമായിരുന്നു. മലയാളം പറയുന്നതൊക്കെ മനസിലാവും, പക്ഷേ തിരിച്ചു പറയാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു.
ചാനലിൽ വരുന്ന കുറെ സിനിമകളും കാണുമായിരുന്നു. ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ എല്ലാ ചാനലുകളും അവർ കാണുമായിരുന്നു. അങ്ങനെ കണ്ടിട്ട് എനിക്ക് മലയാളത്തിൽ ഒരു ഇൻട്രസ്റ്റ് വന്നു. നല്ല ഫിലിംസ് ആണ്, നല്ല സ്റ്റോറീസ് പറയുന്നുണ്ട് എന്നൊക്കെ മനസ്സിലായി. അതുപോലെ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ വലിയ നടന്മാരുമുണ്ട്,’ പ്രിയാമണി പറഞ്ഞു.
സത്യം സിനിമയ്ക്ക് ശേഷം താനും പൃഥ്വിരാജും നല്ല സുഹൃത്തുക്കളാണെന്നും മല്ലിക സുകുമാരനും തന്റെ അമ്മയും കോളേജ് മേറ്റ്സ് ആണെന്നും പ്രിയാമണി പറഞ്ഞു.
Content Highlight: Priyamani said that she did not know the actor named Prithviraj