തന്റെ ജീവിതത്തിലെ ആദ്യ ഓഡിഷൻ സംവിധായകൻ ഫാസിലിന്റെ സിനിമയിലായിരുന്നെന്ന് നടി പ്രിയാമണി. ഫഹദിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്ത് സിനിമയുടെ ഓഡിഷന് താൻ ഫാസിൽ സാറിന്റെ വീട്ടിൽ പോയിരുന്നെന്നും എന്നാൽ എക്സാം ഉള്ളതുകൊണ്ട് തനിക്ക് അഭിനയിക്കാൻ പറ്റിയില്ലെന്നും പ്രിയാമണി പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എന്റെ ആദ്യ തമിഴ് പടത്തിന് മുമ്പ് ലൈഫിൽ ആദ്യമായിട്ട് ഞാൻ ഓഡിഷൻ ചെയ്തത് ഫാസിൽ സാറിന്റെ സിനിമയ്‌ക്കായിരുന്നു. അത് ഫഹദിന്റെ ഡബ്യു ഫിലിമിന് വേണ്ടിയായിരുന്നു. ഫാസിൽ സാറിൻറെ വീട്ടിൽ പോയി, ഒന്നൊന്നര ദിവസം ഞാനും അമ്മയും അവിടെ നിന്നിട്ടാണ് ഓഡിഷൻ ചെയ്തത്.
കയ്യെത്തും ദൂരത്ത് സിനിമയിലെ സോങ്ങിന്റെ ഓഡിഷൻ ഞാൻ ചെയ്തു, അതുപോലെ ഏതോ ഒരു സീനിന്റെ വലിയ ഡയലോഗ് ഫാസിൽ സാർ എനിക്ക് തന്നു. ഞാൻ എങ്ങനെയാണ് അത് പഠിച്ചെതെന്ന് എനിക്കറിയില്ല. പക്ഷേ രാത്രി മുഴുവൻ കുത്തിയിരുന്ന് പഠിച്ചിട്ടാണ് ഞാൻ ഡയലോഗ് പറഞ്ഞത്.
അമ്മയായിരുന്നു എനിക്ക് ഡയലോഗ് മംഗ്ലീഷിൽ എഴുതി തന്നിരുന്നത്. അപ്പോഴാണ് ഫാസിൽ സാർ ചോദിച്ചത് ‘നിങ്ങൾ മലയാളീസ് അല്ലേ’ എന്ന്. ‘ആണ് സാർ പക്ഷേ മലയാളം എനിക്ക് എഴുതാൻ അറിയില്ല’ എന്ന് അമ്മ പറഞ്ഞു. അമ്മയാണ് എനിക്ക് ഡയലോഗ് എഴുതി തന്നതും ഞാൻ കുത്തിയിരുന്ന് പഠിച്ചതും പിറ്റേന്ന് വന്ന് ഡെലിവർ ചെയ്യുന്നതും.
‘പ്രിയ ഞാൻ ഭയങ്കര ഹാപ്പിയാണ്’ എന്ന് ഫാസിൽ സാർ പറഞ്ഞു. എന്നെക്കൊണ്ട് ഒരു സീനും ചെയ്യിപ്പിച്ചു. ആ സമയം ഫഹദ് ഉണ്ടായിരുന്നു ഓഡിഷനിൽ. ഫഹദിന്റെ കൂടെ ഓഡിഷൻ ചെയ്തു, ഫാസിൽ സാർ ഭയങ്കര ഹാപ്പിയായിരുന്നു.
ഓഡിഷൻ കഴിഞ്ഞിട്ട് ഫാസിൽ സാർ എന്നെ വിളിച്ചിട്ട് ‘പ്രിയ എന്തായാലും വരണം, ഈ പടം ചെയ്യൂ’ എന്ന് പറഞ്ഞു. ‘ഇല്ല സാർ, എനിക്ക് സെക്കൻഡ് പി.യു.സി എക്സാം ഉണ്ട്, ഞാൻ പടം ചെയ്യുകയാണെങ്കിൽ എക്സാം കഴിഞ്ഞിട്ട് ചെയ്യുകയുള്ളൂ , എനിക്ക് ചെയ്യാൻ പറ്റില്ല, ഐ ആം സോറി’ എന്ന് പറഞ്ഞിട്ടാണ് ഞാൻ ആ പടം ഒഴിവാക്കിയത്.
അങ്ങനെ എക്സാം കാരണമാണ് ഞാൻ ആ പടം ഒഴിവാക്കിയത്. ചെന്നൈയിൽ ഞാൻ ഒരുപാട് പരസ്യം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് എനിക്ക് ഭാരതി രാജ് സാറിൻറെ ഓഫീസിൽ നിന്ന് കോൾ വന്നത്. അങ്ങനെ തമിഴ് ഇൻഡസ്ട്രിയും ആയിട്ടുള്ള എന്റെ യാത്ര തുടങ്ങി,’ പ്രിയാമണി പറഞ്ഞു.
Content Highlight: Priyamani’s first audition was for Faasil’s film