| Saturday, 7th October 2023, 8:19 am

'നിങ്ങൾക്ക് എല്ലാവർക്കും ലാലേട്ടൻ ആയിരിക്കും പക്ഷെ എനിക്ക് അദ്ദേഹം ലാൽ സാറാണ്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാലിൻറെ കൂടെ താൻ വീണ്ടും അഭിനയിക്കുന്നുണ്ടെന്ന് നടി പ്രിയാമണി. ജീത്തു ജോസഫ് സംവിധാനം ചെയുന്ന നേര് എന്ന സിനിമയിൽ മോഹൻലാലിൻറെ കൂടെ താൻ അഭിനയിക്കുന്നുണ്ടെന്നും അതൊരു കോർട്ട് റൂം ഡ്രാമയാണെന്നും പ്രിയാമണി പറഞ്ഞു.

താൻ മോഹൻലാലിനെ മോഹൻലാൽ സാർ എന്നാണ് വിളിക്കുന്നതെന്നും അത് അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള ബഹുമാനം കൊണ്ടാണെന്നും താരം കൂട്ടിച്ചേർത്തു. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയാമണി.

‘ എനിക്ക് ജീത്തു സാറിന്റെ സിനിമയിൽ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടി. അതുപോലെ തന്നെ മോഹൻലാൽ സാറിൻ്റെ കൂടെ ഏകദേശം പത്ത് വർഷത്തിന് ശേഷം അഭിനയിക്കുകയാണ്. ഗ്രാൻഡ് മാസ്റ്ററിന് ശേഷം ഞങ്ങൾ വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. അതിൽ ഞാൻ വളരെ ഹാപ്പിയാണ്.
എനിക്ക് എപ്പോഴും അദ്ദേഹം ലാൽ സാറാണ്.

ഫസ്റ്റ് ഡേ ഞാൻ ഷൂട്ടിന് വന്ന സമയത്ത് ഇൻസ്റ്റഗ്രാമിൽ ക്ലാപ് ബോർഡിൻ്റെ കൂടെ ഒരു ഫോട്ടോ ഇട്ടു. അതിനടിയിൽ ഒന്ന് രണ്ട് ആളുകൾ ‘എന്തിനാ ലാൽ സാർ എന്ന് വിളിക്കുന്നത് ലാലേട്ടാ എന്ന് വിളിച്ചൂടെ’ എന്ന് കമൻ്റ് ഇട്ടു. നിങ്ങൾക്ക് എല്ലാവർക്കും ലാലേട്ടൻ ആയിരിക്കും പക്ഷേ ഞാൻ അദ്ദേഹത്തിനെ ഒരുപാട് ബഹുമാനിക്കുന്ന ഒരാളാണ്.

അയാളൊരു കമ്പ്ലീറ്റ് ആക്ടർ ആണ് അതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനമാണ്. അന്നും ഇന്നും എപ്പോഴും എനിക്ക് അദ്ദേഹം മോഹൻലാൽ സാറാണ്,’ പ്രിയാമണി പറഞ്ഞു.
മോഹൻലാലിൻ്റെ അഭിനയത്തെക്കുറിച്ചും പ്രിയാമണി അഭിമുഖത്തിൽ സംസാരിച്ചു. മോഹൻലാലിൻറെ കൂടെ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായാണ് കരുതുന്നതെന്നും തന്റെ കുടുംബത്തിലെ എല്ലാവരും അദ്ദേഹത്തിന്റെ ഫാനാണെന്നും പ്രിയാമണി പറഞ്ഞു.

‘സാറിന്റെ കൂടെ വീണ്ടും അഭിനയിക്കാൻ സാധിച്ചത് ഭയങ്കര ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. അത് മാത്രമല്ല എൻറെ ഫാമിലിയിലുള്ള എല്ലാവരും അദ്ദേഹത്തിന്റെ ഫാനാണ്. അച്ഛനും അമ്മയും എല്ലാവരും മോഹൻലാൽ ഫാനാണ്. മോഹൻലാൽ സാറിന്റെ കൂടെ ജീത്തു ജോസഫ് സാറിന്റെ ഡയറക്ഷനിൽ ഞാൻ അഭിനയിക്കുന്നുണ്ടെന്ന് അവരോട് പറഞ്ഞു.

അത് കേട്ടപ്പോൾ അവർ ഭയങ്കര സന്തോഷത്തിലാണ്. ഒരു ഡയറക്ടറിന്റെ പേര് പെട്ടെന്ന് പറഞ്ഞാൽ അവർക്ക് രജിസ്റ്റർ ആവില്ല. ദൃശ്യത്തിൻ്റെ ഡയറക്ടർ ആണെന്ന് പറഞ്ഞപ്പോൾ അവർക്ക് മനസിലായി . ഫസ്റ്റ് ഡേ തൊട്ട് ഇന്ന് വരെ അച്ഛൻ എന്നെ വിളിക്കുമ്പോൾ ‘ലാൽസാറിനെ കണ്ടോ, സംസാരിച്ചോ, എങ്ങനെയാണ്’ എന്നൊക്കെ ചോദിക്കും. ഞാൻ വീണ്ടും മോഹൻലാൽ സാറിൻറെ കൂടെ അഭിനയിക്കുന്നതിൽ അവർക്ക് ഒരു റെസ്പെക്റ്റാണ്,’ പ്രിയാമണി പറഞ്ഞു.

Content Highlight: Priyamani is again acting with Mohanlal

We use cookies to give you the best possible experience. Learn more