| Friday, 29th December 2023, 12:53 pm

ഇത് കേട്ട് കേട്ടെനിക്ക് കൊതി തോന്നുന്നു; ആ മൊമെന്റ് തിയേറ്ററിൽ നിന്നും കാണാൻ: പ്രിയാമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് മോഹൻലാലിനെ പ്രധാന കഥാപാത്രത്തിൽ അവതരിപ്പിച്ച ചിത്രമാണ് നേര്. ഗ്രാൻഡ് മാസ്റ്ററിന് ശേഷം പ്രിയാമണി മോഹൻലാലിനൊപ്പം ഒരുമിച്ച് അഭിനയിച്ചിരിക്കുകയാണ്. ഡിസംബർ 21ന് തിയേറ്ററിൽ എത്തിയ ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്.

നേര് സിനിമ തനിക്കിതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും എന്നാൽ പടത്തിന് നല്ല പ്രതികരണമാണ് കേൾക്കുന്നതെന്നും പ്രിയാമണി പറഞ്ഞു. ചിത്രത്തിലെ മോഹൻലാലിന്റേയും അനശ്വരയുടെയും അഭിനയത്തിന് മികച്ച പ്രതികാരമാണ് ലഭിക്കുന്നതെന്നും പ്രിയാമണി കൂട്ടിച്ചേർത്തു. തനിക്ക് പടം കാണാൻ കൊതി തോന്നുന്നുണ്ടെന്നും ദുബായിലേക്ക് പോയാൽ തീർച്ചയായും കാണുമെന്ന് ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞു.

‘നേരിൽ മോഹൻലാൽ സാറിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ഗ്രാൻഡ് മാസ്റ്ററിലെ കഥാപാത്രം എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. പടം ഞാൻ കണ്ടു കഴിഞ്ഞിട്ട് ഇത്രക്കും ഒരു ഗംഭീരമായിട്ട് നാച്ചുറൽ ആയിട്ട് അദ്ദേഹം അഭിനയം കൊണ്ടുവന്നിട്ടുണ്ട് എന്ന് എനിക്ക് തോന്നി.’

നേര് ഞാൻ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ പടത്തെക്കുറിച്ച് തന്നെ നല്ല റെസ്പോൺസ് ആണ് കേട്ടുകൊണ്ടിരിക്കുന്നത്. മോഹൻലാൽ സാറിന്റെ ആക്ടിംഗ് ആണെങ്കിലും പ്രത്യേകിച്ച് അനശ്വരയുടെ അഭിനയത്തെക്കുറിച്ചും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവളുടെ അഭിനയം അടിപൊളിയാണ്. ഈ ഒരു സിനിമയുടെ കോർ അവളാണ്.

ഇത് കേട്ട് കേട്ടെനിക്ക് കൊതി തോന്നുന്നു. എനിക്ക് സിനിമ പോയി കാണണമെന്നുണ്ട്. എനിക്ക് സിനിമ തിയേറ്ററിൽ നിന്ന് ആ ഒരു മൊമെന്റ് കാണാൻ കൊതി തോന്നുന്നുണ്ട്. ഞാൻ എന്തായാലും ദുബായിലേക്ക് പോകുന്നുണ്ട്, അവിടെ പടം ഉണ്ട്. എന്തായാലും ഞാൻ അവിടുന്ന് കാണും,’ പ്രിയാമണി പറഞ്ഞു.

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ നേരിൽ പ്രിയാമണിയും അഭിഭാഷകയായി എത്തിയിട്ടുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും കൂടെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഇവർക്ക് പുറമെ ജഗദീഷ്, സിദ്ദീഖ്, ഗണേഷ് കുമാർ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: Priyamani about the neru movie’s audience  responses

Latest Stories

We use cookies to give you the best possible experience. Learn more