“പണ്ട് എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു. അങ്ങനെ ഒരുപാട് പണികിട്ടിയിട്ടുണ്ട്. തുടക്കക്കാലത്ത് കൂടുതലും നിര്‍മാതാക്കളില്‍ നിന്നാണ് പണികിട്ടിയത്.”
എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു തന്റേതെന്ന് നടി പ്രിയാമണി. ഈ സ്വഭാവം കാരണം തനിക്കു പല നിര്‍മാതാക്കളില്‍ നിന്നും തനിക്ക് പണികിട്ടിയിട്ടുണ്ടെന്നും പ്രിയാമണി പറയുന്നു. ഗൃഹലക്ഷ്മിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
“പണ്ട് എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു. അങ്ങനെ ഒരുപാട് പണികിട്ടിയിട്ടുണ്ട്. തുടക്കക്കാലത്ത് കൂടുതലും നിര്‍മാതാക്കളില്‍ നിന്നാണ് പണികിട്ടിയത്.” പ്രിയാമണി പറയുന്നു.
ജീവിതപങ്കാളിയായ മുസ്തഫയാണ് തന്റെ ഈ സ്വഭാവം മാറ്റിയെടുത്തതെന്നും പ്രിയാമണി പറയുന്നു. “കാഴ്ചപ്പാടുകളെപ്പോലെ തന്നെ വസ്ത്രധാരണ രീതിയും മാറ്റിയത് മുസ്തഫ തന്നെയാണ്” അവര്‍ പറയുന്നു.
സ്ത്രീകള്‍ക്ക് അവരുടെ ശാരീരികമായ ബലഹീനതകളെ മറികടക്കാന്‍ പുരുഷന്റെ പിന്തുണയാണ് വേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
“പെണ്ണിനെ ഒരു ചരക്കായിട്ട് നോക്കാതെ അവരെ ബഹുമാനിക്കാനാണ് പുരുഷനെ പഠിപ്പിക്കേണ്ടത്. പെണ്ണുങ്ങളും പുരുഷന് തുല്ല്യരാണ്. ശാരീരികമായി ഞങ്ങള്‍ കുറച്ചു വീക്കായിരിക്കും. അത് മറികടക്കാന്‍ പുരുഷന്റെ സപ്പോട്ടാണ് വേണ്ടത്. അതിനുപകരം റേപ്പ് ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ എങ്ങനെ ഞങ്ങള്‍ സുരക്ഷിതരാവും” പ്രിയാമണി ചോദിക്കുന്നു.