മലയാള സിനിമ താര സംഘടനയായ അമ്മയിൽ താൻ മെമ്പർ ആയതിനെക്കുറിച്ച് പറയുകയാണ് നടി പ്രിയാമണി. ഗ്രാന്റ്മാസ്റ്റർ സിനിമയുടെ സമയത്ത് താൻ തമിഴിലും തെലുങ്കിലും കന്നഡയിലെയും ഫിലിം ഫ്രറ്റേർണിറ്റിയിൽ ഉണ്ടായിരുന്നെന്നും അപ്പോൾ മോഹൻലാൽ തന്നോട് മലയാളത്തിൽ അമ്മയിൽ അംഗമാകാൻ പറഞ്ഞെന്നും പ്രിയാമണി പറഞ്ഞു.
അമ്മയുടെ മീറ്റിങ്ങിൽ തനിക്ക് പങ്കെടുക്കാൻ പറ്റാത്തതിനെക്കുറിച്ചും താരം അഭിമുഖത്തിൽ പറഞ്ഞു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഗ്രാന്റ്മാസ്റ്റർ സമയത്ത് മോഹൻലാൽ സാർ എന്നെ ഫോഴ്‌സ് ചെയ്തു. ഫിലിം ഫ്രറ്റേർണിറ്റിയിൽ അംഗമാണോ എന്ന് ചോദിച്ചു. ഞാൻ തമിഴിലും കന്നടയിലും തെലുങ്കിലുമുണ്ടെന്ന് പറഞ്ഞു. ‘പിന്നെ എന്താ മലയാളത്തിൽ ഇല്ലാത്തത്?, ഇപ്പോൾ തന്നെ ചെയ്യണം’ എന്ന് മോഹൻലാൽ സാർ പറഞ്ഞപ്പോൾ, അങ്ങനെ ഞാൻ മെമ്പർ ആയി.
മീറ്റിങ്ങിൽ ഞാൻ പങ്കെടുക്കാത്തത് ഒന്ന് എനിക്ക് മലയാളം വായിക്കാൻ അറിയില്ല. രണ്ടാമത്തെ കാര്യം ഇടവേള ബാബു എനിക്ക് എപ്പോഴും ഈമെയിലോ എന്ത് അയച്ചാലും മലയാളത്തിൽ ആയിരിക്കും.നിർഭാഗ്യവശാൽ എല്ലാവരും ചൂസ് ചെയ്ത ഡേറ്റിൽ ഞാൻ ചിലപ്പോൾ ബോംബെയിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ഷൂട്ടിലായിരിക്കും. അതുകൊണ്ട് എനിക്ക് പങ്കെടുക്കാൻ കഴിയാറില്ല,’ പ്രിയാമണി പറഞ്ഞു.
മോഹൻലാലിൻറെ കൂടെ പത്തു വർഷങ്ങൾക്ക് ശേഷം വീണ്ടും അഭിനയിക്കുന്നുണ്ടെന്നും പ്രിയാമണി അഭിമുഖത്തിൽ പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയുന്ന ‘നേര്’ എന്ന സിനിമയിലാണ് താൻ മോഹൻലാലിൻറെ കൂടെ അഭിനയിക്കുന്നതെന്നും അതൊരു കോർട്ട് റൂം ഡ്രാമയാണെന്നും താരം കൂട്ടിച്ചേർത്തു.
മോഹൻലാലിന്റെ കൂടെ താൻ അഭിനയിക്കുന്നതിൽ അമ്മയ്ക്കും അച്ഛനും സന്തോഷമാണെന്നും കുടുംബത്തിലെ എല്ലാവരും അദ്ദേഹത്തിന്റെ ഫാൻ ആണെന്നും താരം പറഞ്ഞു. മോഹൻലാലിനെ മോഹൻലാൽ സാർ എന്നാണ് വിളിക്കുന്നതെന്നും അത് അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള ബഹുമാനം കൊണ്ടാണെന്നും താരം കൂട്ടിച്ചേർത്തു.
Content Highlight: priyamani about hoe she entered in ‘AMMA’ association