താൻ നേരിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി പ്രിയാമണി. തന്റെ ക്യൂ. ജി. എന്ന പടത്തിന്റെ പോസ്റ്റർ ജീത്തു ജോസഫ് സ്റ്റോറി ഇടുകയും താനത് റീ ഷെയർ ചെയ്യുകയും ചെയ്‌തെന്നും പിന്നീട് അദ്ദേഹം തനിക്ക് മെസേജ് അയച്ചെന്നും പ്രിയാമണി പറഞ്ഞു. പിന്നീട് ജീത്തു ജോസഫ് തന്നോട് നേരിലെ കഥാപത്രത്തെക്കുറിച്ച് പറയുകയും അത് ചെയ്യാൻ കഴിയുമോയെന്ന് ചോദിച്ചെന്നും പ്രിയാമണി പറഞ്ഞു. താൻ ആ സമയം മൂന്ന് പടങ്ങൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്നും അതിന്റെയെല്ലാം ഡേറ്റ് മാറ്റി അദ്ദേത്തിനോട് ഓക്കെ പറഞ്ഞെന്നും പ്രിയാമണി പറഞ്ഞു. രേഖ മേനോനുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്.
‘നേരിലേക്ക് ഞാൻ സെലക്ട് ആവുന്നത് എങ്ങനെയാണ് വെച്ചാൽ എന്റെ ഒരു തമിഴ് പടം ഉണ്ട് ക്യൂ. ജി. അതിന്റെ പോസ്റ്റർ ലോഞ്ച് മീനാ മാം ആണ് ജീത്തു സാറിന് അയച്ചുകൊടുത്തു. ജിത്തു സാർ ഇൻസ്റ്റാഗ്രാം സ്റ്റോറില്യിൽ എന്നെ ടാഗ് ചെയ്തു. താങ്ക്യൂ സോ മച്ച് എന്നൊക്കെ പറഞ്ഞിട്ട് ഞാനത് റീഷെയർ ചെയ്തു.
പെട്ടെന്ന് അദ്ദേഹം എനിക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചു. ഞാൻ ജീത്തു ജോസഫ് ആണ് ,ഇതാണ് എന്റെ നമ്പർ, എന്നെ പെട്ടെന്ന് ഒന്ന് വിളിക്കുമോ എന്ന് ചോദിച്ചു. ഞാൻ ആ സമയം ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു. ഞാൻ സാറിനെ വിളിക്കുന്നു.
‘ഞാനൊരു പടം മോഹൻലാൽ സാറിന്റെ കൂടെ ചെയ്യുന്നുണ്ട്. ഇതൊരു കോട്ട്റൂം ഡ്രാമയാണ്, ദൃശ്യം പോലെയല്ല. ഈയൊരു കഥാപാത്രത്തിന് നിങ്ങൾ അവൈലബിൾ ആണോ’ എന്ന് ജീത്തു സാർ എന്നോട് ചോദിച്ചു. എനിക്ക് ഒരു ദിവസം സമയം തരുമോ സാർ അതിനുള്ളിൽ ഞാൻ അവൈലബിൾ ആണോ എന്ന് പറയാം എന്ന് പറഞ്ഞു.
ആ സമയം ഞാനെന്റെ പടത്തിന്റെ നൈറ്റ് ഷൂട്ട് ചെയ്യുകയായിരുന്നു. എന്റെ മാനേജർ വരുന്നു, ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ജീത്തു സാറും മോഹൻലാലും സാറും കൂടെയുള്ളതാണ് നമ്മൾക്ക് അത് ചെയ്യണം എന്ന് പറഞ്ഞു. ആ സമയം ഞാൻ രണ്ടോ മൂന്നോ സിനിമകളിൽ ഒരുമിച്ച് വർക്ക് ചെയ്യുകയായിരുന്നു.
ഞാൻ എല്ലാത്തിലും റീവർക്ക് ചെയ്തു. പിന്നെ ഞാൻ ജിത്തു സാറിനെ ഫോൺ ചെയ്യുന്നു ഞാൻ ഫ്രീ ആണെന്ന് പറഞ്ഞു. പിന്നെ ജീത്തു സാർ എന്നെ വീണ്ടും വിളിക്കുന്നു. മോഹൻലാൽ സാർ വേറെ പ്രൊജക്ടിൽ ബിസിയായിരുന്നു. മോഹൻലാൽ സാറിന്റെ ഈ ഒരു ഡേറ്റ് ഇങ്ങനെ ക്ലാഷ് ആകുന്നുണ്ട്. നമുക്ക് ഈ ഈ ദിവസം വർക്ക് ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുന്നു. പിന്നെയും ഞാൻ ബാക്കിയുള്ളവരെ വിളിച്ചു. കാരണം എനിക്ക് എങ്ങനെയെങ്കിലും ഈ പ്രോജക്ട് ചെയ്തേ പറ്റൂ. കാരണം എനിക്ക് ജിത്തു സാറിന്റെ കൂടെ വർക്ക് ചെയ്യണം. പിന്നെ അങ്ങനെ നേരിലേക്ക് എത്തി,’പ്രിയാമണി പറഞ്ഞു.
Content Highlight: Priyamani about her entry in neru movie