| Saturday, 23rd December 2023, 5:41 pm

ചെന്നൈ എക്സ്പ്രസ്സിലെ പാട്ടിന് ശേഷം നിരവധി ഓഫറുകൾ വന്നിരുന്നു; പക്ഷെ ഞാനതൊന്നും ചെയ്തില്ല: പ്രിയാമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ എക്സ്പ്രസ്സ് എന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ കൂടെ അഭിനയിച്ചതിന് ശേഷം തന്നെ നിരവധി ചിത്രങ്ങളിൽ ഐറ്റം ഡാൻസിന് വേണ്ടി സമീപിച്ചിട്ടുണ്ടെന്ന് പ്രിയാമണി. ചെന്നൈ എക്സ്പ്രസിൽ താൻ അഭിനയിക്കാനുള്ള കാരണം ഷാരൂഖ് ഖാൻ ആണെന്നും അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടാണ് അത് ചെയ്തതെന്നും പ്രിയാമണി പറഞ്ഞു.

നോർത്തിൽ നിന്നും മാത്രമല്ല സൗത്തിൽ നിന്നും നിറയെ ഓഫറുകൾ വന്നിരുന്നെന്നും പ്രിയാമണി കൂട്ടിച്ചേർത്തു. എന്നാൽ താൻ ആ ഓഫറുകളൊന്നും സ്വീകരിച്ചില്ലെന്ന് രേഖ മേനോന് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞു.

‘ചെന്നൈ എക്സ്പ്രസ്സിലെ സോങ് ഷാരൂഖാന് വേണ്ടി മാത്രമാണ് ഞാൻ ചെയ്തത്. അത് എനിക്ക് അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്. ഞാൻ വേറൊരു ഐറ്റം ഡാൻസ് ചെയ്യുമോ എന്ന് ചോദിച്ചാൽ എനിക്ക് അത് അറിയില്ല. അതുകഴിഞ്ഞിട്ട് ഞാൻ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.

പക്ഷേ എനിക്ക് ഒരുപാട് ഓഫേർസ് വന്നിരുന്നു. ഞാൻ പറഞ്ഞു ചെയ്യില്ലെന്ന്. നോർത്തിൽ മാത്രമല്ല സൗത്തിലും കുറേ സോങ്‌സിന് വേണ്ടി എന്നെ സമീപിച്ചിരുന്നു. ‘മാഡം ഞങ്ങളിങ്ങനെ ഒരു പടം ചെയ്യുന്നുണ്ട്, ഇതാണ് ഹീറോ, ഒരു സോങ് ഉണ്ട് മാഡത്തിന് ചെയ്യാൻ പറ്റുമോ’ എന്നാണ് ചോദിക്കുക. ഞാൻ പറഞ്ഞു ചെയ്യില്ല, എനിക്കത് ചെയ്യേണ്ട കാര്യമില്ല.

ഈയൊരു സമയത്ത് പോലും എനിക്ക് അങ്ങനെ ചെയ്യണം എന്ന് തോന്നിയിട്ടില്ല. ഞാൻ ചെന്നൈ എക്സ്പ്രസ് ചെയ്തത് ഞാനും ഷാരൂഖും മാത്രമുള്ള സോങ് ആയതുകൊണ്ട് മാത്രമാണ് ഞാൻ അത് ചെയ്തത്. ക്യൂ.ജി ആണെങ്കിലും ജവാൻ ആണെങ്കിലും എനിക്ക് അതിന്റെ കഥയാണ് ആദ്യം ഇഷ്ടപ്പെടുന്നത്.

ജവാനിൽ വെറുതെ ആറ് അംഗത്തിൽ ഒരാൾ അല്ല. എനിക്കതിൽ എന്തൊക്കെയോ ചെയ്യാനുണ്ട് എന്നതുകൊണ്ടാണ്. അതൊരു മുഴുനീള കഥാപാത്രം തന്നെയാണ്. അത് ഓപ്പോസിറ്റ് ഷാരൂഖ് ഖാൻ ഉള്ളതുകൊണ്ട് മാത്രമല്ല. ഞങ്ങളാണ് അദ്ദേഹത്തിന്റെ ബാക്ക് ബോൺ അതുപോലെ അദ്ദേഹത്തിന്റെ ആർമി. എന്തോ ചെയ്യാനുണ്ടെന്ന് അറിഞ്ഞതുകൊണ്ടാണ് അതിൽ അഭിനയിച്ചത്,’ പ്രിയാമണി പറഞ്ഞു.

Content Highlight: Priyamani about Chennai express song

We use cookies to give you the best possible experience. Learn more