മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മിന്നാരം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് പ്രിയദര്‍ശന്‍. ഹംഗാമ 2 എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിക്കഴിഞ്ഞു.
ആറ് വര്‍ഷത്തിന് ശേഷമാണ് പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്യുന്നത്. നേരത്തെ തന്റെ തന്നെ ചിത്രമായ പൂച്ചക്കൊരു മൂക്കൂത്തി ഹംഗാമ എന്ന പേരില്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തിരുന്നു. ഹംഗാമ 2 ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയല്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.
മോഹന്‍ലാലും ശോഭനയും അവതരിപ്പിച്ച ബോബിയും നീനയുമായെത്തുന്നത് മീസാനും പ്രണിതയുമാണ്. ജഗതി അവതരിപ്പിച്ച ഉണ്ണൂണ്ണി എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ ചെയ്യുന്നത് പര്‍വേഷ് റാവലാണ്. ഭാര്യയായി ശില്‍പ ഷെട്ടിയാണ്.
ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ഭൂരിഭാഗവും കടന്നുവരുന്നത് പരേഷ് റാവലാണ്. ബോബിയും നീനയുമൊന്നുമല്ല, ഉണ്ണൂണ്ണിയാണോ ഹിന്ദിയിലെ നായകനെന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്.
ജൂലൈ 23ന് ചിത്രം പുറത്തിറങ്ങും. ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ് പ്രിയദര്‍ശന്റെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി തവണ റിലീസ് മാറ്റിവെച്ചതിന് പിന്നാലെ ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മരക്കാര്‍ തിയേറ്റര്‍ ആസ്വാദനം മാത്രം ലക്ഷ്യം വെച്ച് ഒരുക്കിയ ചിത്രമാണെന്നും ഒ.ടി.ടിയില്‍ റിലീസ് ചെയ്യില്ലെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Priyadarshan remakes Minnaram movie in Bollywood Hungama 2 trailer out