Advertisement
Entertainment news
അമ്മ സംഘടനയ്ക്കായി സിനിമ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍; ഒരുങ്ങുന്നത് ക്രൈം ത്രില്ലര്‍; ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 06, 06:16 am
Saturday, 6th February 2021, 11:46 am

കൊച്ചി: അമ്മ സംഘടനയ്ക്കായി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുക പ്രിയദര്‍ശന്‍. ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ടി.കെ രാജീവ് കുമാറാണ്.

അമ്മ സംഘടനയിലെ 140 താരങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കും. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള ധനശേഖരണാര്‍ത്ഥമാണ് ചിത്രം ഒരുക്കുന്നത്.

അമ്മ സംഘടനയുടെ പുതിയ കെട്ടിട ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. ചിത്രത്തിന്റെ പേര് നിർദേശിക്കാൻ പ്രേക്ഷകർക്കായി ഒരു മത്സരവും ‘അമ്മ’ സംഘടന ഒരുക്കുന്നു. അതിന്റെ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും.

നേരത്തെ ട്വന്റി 20 എന്ന സിനിമ അമ്മ സംഘടനയ്ക്കായി ഒരുക്കിയിരുന്നു.

ജോഷി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ദിലീപ് ആയിരുന്നു. എറണാകുളം കലൂരിലാണ് താരസംഘടനയ്ക്ക് പുതിയ മന്ദിരം ഒരുങ്ങിയിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

2019 നവംബറിലായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പണി പൂര്‍ത്തിയാക്കാനായി ആറു മാസത്തെ സമയ പരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധികള്‍ രൂക്ഷമായതോടെ പണി നീണ്ടുപോകുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Priyadarshan will directed new film for Malayalam film Actors asscociation (AMMA); Preparing Crime Thriller; will Produced by Antony Perumbavoor, Mammootty Mohanlal