| Sunday, 9th April 2023, 7:03 pm

ശ്രീനി എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല, അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞ്‌ പോകുന്നതായിരിക്കാം: പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനോടുള്ള തന്റെ വിരോധത്തെ കുറിച്ച് ശ്രീനിവാസന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു. അത് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ആ വിഷയത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് പ്രിയദര്‍ശന്‍.

തന്റെ ഏറ്റവും പുതിയ സിനിമയിലെ സംഭാഷണത്തെ ഉദ്ധരിച്ചാണ് പ്രിയദര്‍ശന്‍ സംസാരിച്ചത്. ശ്രീനിവാസന്‍ തന്റെ അനാരോഗ്യം കൊണ്ടായിരിക്കാം ഇത്തരത്തില്‍ സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആ പ്രശ്‌നത്തിന് പിന്നിലുള്ള കാരണമെന്താണെന്ന് തനിക്കറിയില്ലെന്നും അതുകൊണ്ട് ആ വിഷയത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദശന്‍ കൂട്ടിച്ചേര്‍ത്തു.

‘രണ്ടുപേരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. എന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സില്‍ ഒരു സംഭാഷണമുണ്ട്, ‘മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും’ എന്ന്. മനുഷ്യര്‍ അത് ചെയ്യണമെന്നാണ് എന്റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം. എനിക്ക് അറിയില്ല.

ഈ പ്രശ്‌നത്തിന് പിന്നിലുള്ള യഥാര്‍ഥ കാരണം അറിയാതെ ഞാന്‍ അതില്‍ ഒരു അഭിപ്രായം പറയുന്നത് ശരിയല്ല. സത്യന്‍ അന്തിക്കാടിനും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നു.

ഇതില്‍ മോഹന്‍ലാല്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ല. അതാണ് ഇതിലെ നല്ല വശം. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹന്‍ലാലിന് ശ്രീനിവാസനെ അറിയാം,’ പ്രിയദര്‍ശന്‍ പറഞ്ഞു.

content highlight: priyadarshan says his opinion about sreenivasan’s comment against mohanlal

Latest Stories

We use cookies to give you the best possible experience. Learn more