ഏറെ പ്രതീക്ഷയോടെ റിലീസായി തിയറ്ററുകളില്‍ വലിയ പരാജയമേറ്റുവാങ്ങിയ പ്രിയദര്‍ശന്‍ ചിത്രം മരക്കാറിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഷൈന്‍ ടോമും, ഷൈന്‍ നിഗവും പ്രധാന കഥാപാത്രങ്ങളാകുമെന്ന് സൂചന. ഷൈന്‍ ടോം ചാക്കോ ഫേസ്ബുക്കില്‍ പ്രിയദര്‍ശന് ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. ‘റോളിംങ് സൂണ്‍’ എന്ന അടികുറിപ്പോടെയാണ് ഷൈന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പങ്കുവെച്ച ചിത്രത്തില്‍ പ്രിയദര്‍ശനും ഷൈന്‍ ടോമിനുമൊപ്പം ഷെയിന്‍ നിഗത്തെയും ബാദുഷയെയും കാണാന്‍ കഴിയും. ജിജോ ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന അടിത്തട്ടാണ് ഷൈന്റെ ഏറ്റവും പുതിയ ചിത്രം. ഖൈസ് മില്ലനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഷൈനെ കൂടാതെ സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സൂസന്‍ ജോസഫ്, സിന്‍ ട്രീസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാപ്പിറ്റല്‍ സ്റ്റുഡിയോസ് ആണ് അടിത്തട്ട് തിയേറ്ററിലെത്തിക്കുന്നത്. ഡിജിറ്റല്‍ പി.ആര്‍ : മാക്‌സോ ക്രിയേറ്റീവ്. മല്‍സ്യ ബന്ധനത്തിനായി കടലില്‍ പോകുമ്പോള്‍ ബോട്ടില്‍ സംഭവിക്കുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ടീസറില്‍ ഉണ്ടായിരുന്നത്.
Content Highlight : Priyadarshan new movie with shine tom chacko and shane nigam