|

വിവാഹമോചനത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല: പ്രിയദര്‍ശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യ ലിസിയും വേര്‍പിരിയാന്‍ പോകുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു.

എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി പ്രിയദര്‍ശന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ചെറിയ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് സമ്മതിക്കുന്ന പ്രിയന്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

വിവാഹമോചനത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. എല്ലാ കുടുംബത്തിലുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് തനിക്കും ഭാര്യ ലിസിക്കും ഇടയിലുള്ളത്.

എല്ലാ കുടുംബത്തിലും ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് വേര്‍പിരിയല്‍ വരെ എത്തിയിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നുമായിരുന്നു വാര്‍ത്ത.

Video Stories