റിലീസിനൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
മുമ്പ് കാഞ്ചീവരം എന്ന തമിഴ് സിനിമയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തിന് ലഭിക്കുന്നത് ആദ്യമാണെന്നും മലയാളത്തിന് അംഗീകാരം കിട്ടിയതിലെ സംതൃപ്തി മറ്റൊന്നിനുമില്ലെന്നും പ്രിയദര്‍ശന്‍ മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു.
ഇനി പ്രേക്ഷകരുടെ അംഗീകാരമാണ് വേണ്ടതെന്നും ഇതിലും വലിയ അംഗീകാരമാണ് പ്രേക്ഷകരില്‍ നിന്നും കിട്ടേണ്ടതെന്നും പ്രിയദര്‍ശന്‍ പറയുന്നു.
ഞാന്‍ ആളുകളെ രസിപ്പിക്കുന്ന സിനിമയെടുക്കുന്നയാളാണ്. കമേര്‍ഷ്യല്‍ സിനിമയ്ക്കുള്ള അംഗീകാരമാണ് മരക്കാറിനു കിട്ടിയത്. അതില്‍ അഭിമാനമുണ്ട്.
ഇത്ര വലിയൊരു കാന്‍വാസിലുള്ള സിനിമ മലയാളത്തില്‍ എടുക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. ഇതില്‍ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി അനേകം ഭാഷകളിലെ നടീനടന്‍മാരുണ്ട്. ആ അര്‍ഥത്തില്‍ ഇതൊരു ഇന്ത്യന്‍ സിനിമയാണ്. ഒരു കുടുംബ സിനിമയുമാണ്, പ്രിയദര്‍ശന്‍ പറഞ്ഞു.
പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ പ്രിയദര്‍ശന്‍ കാത്തിരുന്ന ഒരു കോളുകൂടി അദ്ദേഹത്തെ തേടിയെത്തി. നടന്‍ മോഹന്‍ലാലിന്റെ കോളായിരുന്നു അത്.”ലാലു…അങ്ങനെ നമ്മുടെ വലിയൊരു സ്വപ്നം നടന്നു…മോസ്റ്റ് അവെയ്റ്റഡ്…അതെപ്പോഴും നീ പറയാറില്ലേ..? നല്ലത് ഇനിയും വരാനിരിക്കുന്നതേയുള്ളു…” പ്രിയദര്‍ശന്‍ മോഹന്‍ ലാലിനോടായി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക