ഒരു ഇടവേളയ്ക്ക് ശേഷം ഹംഗാമ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ സജീവമാകുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഹംഗാമ 2 വില്‍, പരേഷ് റാവല്‍, രാജ്പാല്‍ യാ ദവ്, മീസാന്‍, ശില്‍പ ഷെട്ടി തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷനിടെ സൂപ്പര്‍ സ്റ്റാറുകളുടെ അവസാനത്തെക്കുറിച്ചും, സിനിമാ ലോകത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും പ്രിയദര്‍ശന്‍ പി.ടി.ഐയ്ക്ക് നല്‍കിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
‘സിനിമാ ഇന്‍ഡസ്ട്രി മാറുകയാണ്. സൂപ്പര്‍സ്റ്റാറുകളുടെ അവസാന യുഗമാണിത്. സൂപ്പര്‍ താരങ്ങളായി ആഘോഷിക്കപ്പെടുന്ന ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അക്ഷയ് കുമാറുമൊക്കെ ദൈവത്തോട് നന്ദി പറയണം. സിനിമകള്‍ കൂടുതല്‍ റിയലിസ്റ്റിക് ആകുന്നത് എനിക്ക് കാണാനാകുന്നുണ്ട്.
ആളുകളെ വിശ്വസിപ്പിക്കുന്ന ഒരു കഥാ തന്തു ഇല്ലാതെ നിങ്ങള്‍ക്ക് ഒന്നിനെയും വലുതാക്കി കാണിക്കാനാകില്ല. അത് സീരിയസ് സിനികളായാലും കോമഡി സിനിമകളായാലും. വിശ്വസിപ്പിക്കാനാവുന്ന തരം ഒരു സിനിമ ഒരിക്കലും പരാജയപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല,’ പ്രിയദര്‍ശന്‍ പറഞ്ഞു.
ബോളിവുഡിലെ പ്രൊഡ്യൂസര്‍മാര്‍ തന്നെ ടൈപ്പ്കാസ്റ്റ് ചെയ്‌തെന്നും കോമഡി സിനിമകള്‍ ചെയ്യാന്‍ വേണ്ടി മാത്രമാണ് പലരും സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹേരാ ഫേരി എന്ന ചിത്രത്തിന് ശേഷമാണ് കോമഡി സിനിമകള്‍ ചെയ്യാനായി മാത്രം പ്രൊഡ്യൂസര്‍മാര്‍ എന്നെ സമീപിച്ചത്. കോമഡി അല്ലാതെ മറ്റു വിഷയങ്ങളൊന്നും എന്നില്‍ നിന്നും അവര്‍ക്ക് വേണ്ടിയിരുന്നില്ല.
പല തവണ ഇതില്‍ നിന്നും ഞാന്‍ മറാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Priyadarshan about superstars in Bollywood says end of an era