മലയാളത്തിലെ മികച്ച സംവിധായകരാണ് പ്രിയദർശനും സത്യൻ അന്തിക്കാടും. എൺപതുകളുടെ അവസാനങ്ങളിൽ സിനിമ മേഖലയിലേക്ക് കടന്നുവന്ന ഇരുവരും മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
മലയാളത്തിലെ മികച്ച സംവിധായകരാണ് പ്രിയദർശനും സത്യൻ അന്തിക്കാടും. എൺപതുകളുടെ അവസാനങ്ങളിൽ സിനിമ മേഖലയിലേക്ക് കടന്നുവന്ന ഇരുവരും മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
മോഹൻലാലിനെ വെച്ച് നിരവധി സിനിമകൾ ചെയ്ത സംവിധായകരാണ് പ്രിയനും സത്യനും. ശ്രീനിവാസന്റെ രചനയിലുള്ള സിനിമകൾ അണിയിച്ചൊരുക്കിയ സംവിധായകരാണ് രണ്ടാളും. നാടോടിക്കാറ്റ്, സന്ദേശം, തേന്മാവിൻ കൊമ്പത്ത്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങിയവയെല്ലാം ഇവർ ഒരുക്കിയ ശ്രീനിവാസൻ ചിതങ്ങളാണ്.
സത്യൻ അന്തിക്കാടിനെ കുറിച്ച് സംസാരിക്കുകയാണ് പ്രിയദർശൻ. തങ്ങൾക്ക് രണ്ടുപേർക്കും വേണ്ടി ശ്രീനിവാസൻ കഥകൾ എഴുതിയിട്ടുള്ളതിനാൽ സത്യന്റെയും തന്റെയും സിനിമകൾ മാറിപ്പോകുന്ന പ്രേക്ഷകർ ഉണ്ടെന്നും കാലികമായ പ്രാധാന്യമുള്ള കഥകളാണ് സത്യൻ എന്നും അവതരിപ്പിക്കുന്നതെന്നും പ്രിയദർശൻ പറയുന്നു. ടി.ദാമോദരൻ മാഷ് സത്യൻ അന്തിക്കാടിനെ ട്രൂത്ത് എന്നാണ് വിളിക്കാറുള്ളതെന്നും പ്രിയദർശൻ പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സത്യനെ ഞാൻ കൂടുതലായി മനസിലാക്കുന്നത് ശ്രീനി (ശ്രീനിവാസൻ )വഴിയാണ്. പ്രിയനൊപ്പമിരുന്ന് സംസാരിക്കാനും ചിന്തിക്കാനും കഴി യുന്നപോലെതന്നെയാണ് എനിക്ക് സത്യനും എന്നാണ് സൗഹൃദത്തെ കുറിച്ച് ശ്രീനി പറഞ്ഞത്. ഞങ്ങൾ രണ്ടുപേർക്കും വേണ്ടി ഒരേകാലത്ത് ശ്രീനി എഴുതി, അതുകൊണ്ടുതന്നെ “വെള്ളാനകളുടെ നാട്’ സത്യൻ അന്തിക്കാടിന്റേതാണെന്നും ‘നാടോടിക്കാറ്റ് ഞാൻ സംവിധാനം ചെയ്തതാണെന്നുമുള്ളൊരു തെറ്റിധാരണ ആളുകൾക്കിടയിൽ ഉണ്ടായിട്ടുണ്ട്.
കാലികമായ പ്രാധാന്യമുള്ള കഥകളാണ് സത്യൻ എന്നും അവതരിപ്പിക്കുന്നത്. പുതിയകാലത്തെ ജീവിതങ്ങൾ വിലയിരുത്തിയും പ്രശ്നങ്ങൾ മനസി ലാക്കിയും മുന്നോട്ടുപോയാൽ പഴഞ്ചനാകില്ലെന്നാണ് സത്യന്റെ പക്ഷം. സ്വന്തം പ്രവൃത്തികളിലൂടെ സത്യനത് തെളിയിക്കുകയും ചെയ്യുന്നു. ദാമോദരൻമാഷ് (ടി. ദാമോദരൻ) സത്യനെ ‘ട്രൂത്ത്’ എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്. അതൊരിക്കലും പേരിന്റെ വിവർത്തനമല്ല. സത്യൻ പുലർത്തുന്ന ജീവിതരീതിയിൽ നിന്ന് മാഷ് കണ്ടെത്തിയ വിളിപ്പേരാണത്,’പ്രിയദർശൻ പറയുന്നു.
മോഹൻലാലുമായി ഒന്നിക്കുന്ന ഹൃദയപൂർവം എന്ന സിനിമയാണ് അടുത്ത സത്യൻ അന്തിക്കാട് സിനിമ. അക്ഷയ് കുമാറുമായി ഒന്നിക്കുന്ന ബോളിവുഡ് സിനിമയാണ് അടുത്ത പ്രിയദർശൻ സിനിമ.
Content Highlight: Priyadarshan About Sathyan Anthikkad