നല്ല എഴുത്താകാരുടെ അഭാവമാണ് ഇന്ന് സിനിമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയിയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമ എന്നത് ഇന്ന് ഒരു കലമാത്രമല്ലെന്നും അതൊരു ബിസിനസ് കൂടിയാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.
‘ആദ്യമൊക്കെ പറയുമായിരുന്നു സിനിമ എന്നത് ഒരു കലയാണെന്ന് എന്നാല്‍ ഇന്ന് സിനിമ എന്ന് പറയുന്നത് ബിസിനസ് കൂടിയാണ്. എനിക്ക് നാളത്തെ ജനറേഷനോട് പറയാനുള്ളത് കലയെന്നത് നിങ്ങളുടെ മനസില്‍ ഉണ്ടാകേണ്ടത് തന്നെയാണ്. പക്ഷേ ഇത് ഒരു ബിസിനസ് ആണെന്ന കാര്യം മറക്കരുത്. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് അതീജീവിക്കാന്‍ പ്രയാസമായിരിക്കും, പ്രിയദര്‍ശന്‍ പറയുന്നു.
എം.ടി സാറിനൊപ്പവും അമിതാഭ് ബച്ചനൊപ്പവും ഉള്ള സിനിമ മനസിലുണ്ടെന്നും വൈകാതെ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഗം 21 ന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.
എന്റെ എല്ലാ സിനിമയും സംഭവിച്ചതാണ്. കൂടുതല്‍ പ്ലാനിങ് ഒന്നും ഉണ്ടായിരുന്നില്ല. ഒഴുക്കിനൊത്ത് പോകുന്ന ആളാണ് ഞാന്‍. 40 വര്‍ഷം എങ്ങനെയാണ് സര്‍വൈവ് ചെയ്തത് എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും അത്ഭുതം തോന്നും.
എന്നേക്കാള്‍ മിടുക്കരായ എത്രയോ സംവിധായകര്‍ ഉണ്ടായിരുന്നു. അവരൊന്നും അതിജീവിച്ചില്ല. ഇവിടെ ഞാന്‍ കാണിച്ച കള്ളത്തരം എന്നത് 40 വര്‍ഷം അതീജവിക്കാനുള്ള ഒരു ട്രിക്ക് കണ്ടുപിടിച്ചു എന്നതാണ്.
സിനിമയെ സംബന്ധിച്ച് ഭാഷ എന്നത് ഒരു തടസ്സമേ അല്ലെന്നും ഹിന്ദിയില്‍ 31 സിനിമ താന്‍ എങ്ങനെ എടുത്തു എന്നത് തനിക്ക് തന്നെ അറിയില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. ഒരു തവണ നമ്മള്‍ സക്‌സസ് ആയിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ നമ്മെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക