| Friday, 14th April 2017, 10:10 am

'സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്തും വിളിച്ചുപറയാം;മോഹന്‍ലാലിനും അക്ഷയ്കുമാറിനും അവാര്‍ഡ് കൊടുക്കാന്‍ ഞാന്‍ പറഞ്ഞാല്‍ അതേപടി കേള്‍ക്കുന്ന ഏറാന്‍മൂളികളല്ല ജൂറി'; വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് പ്രിയദര്‍ശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പുരസ്‌കാരം നല്‍കിയത് ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശനുമായുള്ള സൗഹൃദം കാരണമാണെന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് പ്രിയദര്‍ശന്‍. “മോഹന്‍ലാലിന് കൊടുത്തത് സൗഹൃദ അവാര്‍ഡാണെന്ന് പറയുന്നവര്‍ ആദ്യം ദേശീയ അവാര്‍ഡിന്റെ ഘടന പഠിക്കണം. റീജനല്‍ ജൂറിയില്‍ നിന്നുളള പത്തുപേരും ചെയര്‍മാനായ ഞാനും ചേര്‍ന്നതാണ് ജൂറി. സിനിമ, സാഹിത്യം, പത്രപ്രവര്‍ത്തനം, കല തുടങ്ങിയ രംഗങ്ങളിലെ പ്രമുഖരാണിവര്‍. അവര്‍ക്കാര്‍ക്കും പ്രിയദര്‍ശന്‍ പറഞ്ഞാല്‍ കേള്‍ക്കേണ്ട ആവശ്യമില്ല.” എന്നായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം.

സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്തും വിളിച്ചുപറയാം. പത്തുപേരാണ് ആദ്യം വോട്ട് ചെയ്യുന്നത്. അത് കഴിഞ്ഞാല്‍ മാത്രമെ ജൂറി ചെയര്‍മാന്‍ വോട്ടു ചെയ്യുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വോട്ടിങ് തുല്യമായാല്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്ന് ആദ്യമെ താന്‍ പറഞ്ഞിരുന്നുവെന്നും. മോഹന്‍ലാലിനും അക്ഷയ്കുമാറിനും അവാര്‍ഡ് കൊടുക്കാന്‍ താന്‍ പറഞ്ഞാല്‍ അതേപടി അനുസരിക്കുന്ന ഏറാന്‍മൂളികളല്ല ജൂറിയിലുളളവരെന്നും പ്രിയദര്‍ശന്‍ പറയുന്നു.

പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു. അക്ഷയ് കുമാറിനും മോഹന്‍ലാലിനും അവസാന റൗണ്ടില്‍ കിട്ടിയത് തുല്യവോട്ടുകളാണ്. എന്നാല്‍ രണ്ടു തെരഞ്ഞെടുപ്പുകളിലും താന്‍ വോട്ടു ചെയ്തിട്ടില്ലെന്നും . മുമ്പ് പലതവണ മോഹന്‍ലാല്‍ അവാര്‍ഡ് നേടിയത് കൊണ്ട് അക്ഷയ്കുമാറിന് മുന്‍തൂക്കം കിട്ടിയെന്നും ജൂറിയിലുളളവര്‍ ഭൂരിഭാഗവും നമ്മളെപ്പോലെ മോഹന്‍ലാലിന്റെ അഭിനയ പാടവം കണ്ടിട്ടില്ല. പലരും ആദ്യമായാണ് അത് കാണുന്നതെന്നുമാണ് പ്രിയദര്‍ശന്റെ വിശദീകരണം.


Also Read: ‘ സ്വാതന്ത്ര്യം വേണ്ടവര്‍ രാജ്യം വിട്ടു പോവുക’; ജവാന്മാരെ മര്‍ദിക്കുന്ന യുവാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീറും വിരേന്ദര്‍ സെവാഗും


മോഹന്‍ലാലും അക്ഷയ്കുമാറും പ്രിയദര്‍ശന്റെ അടുത്ത സുഹൃത്തുക്കളാണ്. അതിനാല്‍ അവര്‍ക്ക് അവാര്‍ഡു നല്‍കിയതിനു പിന്നില്‍ പ്രിയനുമായുള്ള സൗഹൃദം മൂലമാണെന്ന് സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയദര്‍ശന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more