ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന പാട്ടിലൂടെ വൈറലായ താരമാണ് പ്രിയ വാര്യര്‍. പ്രിയയുടെ കണ്ണിറുക്കലിന് ഇന്ത്യക്ക് പുറത്തേക്കും ആരാധകരുണ്ടായി. പ്രശസ്തി കൂടിയതോടെ പ്രിയക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുണ്ടാവുകയും ഇരട്ടപേര് വീഴുകയും ചെയ്തിരുന്നു.
കുട്ടൂസ് എന്ന പേര് ആദ്യം ഇഷ്ടമുണ്ടായിരുന്നില്ല എന്ന് പറയുകയാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ ആക്ടീവല്ലെന്നും തന്നെ പറ്റി വരുന്ന വാര്‍ത്തകള്‍ ഏറ്റവും അവസാനമാണ് അറിയുന്നതെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയ പറഞ്ഞു.
‘കുട്ടൂസ് എന്ന പേര് ആദ്യം ഇഷ്ടമുണ്ടായിരുന്നില്ല. ആ സമയത്ത് ഫാന്‍ഫൈറ്റ് ക്ലബ് എന്ന് പറയുന്ന എന്തോ ഒരു ഫേസ്ബുക്ക് പേജിലാണ് ഇത് വരുന്നത്. എനിക്കാണെങ്കില്‍ ഫേസ്ബുക്ക് പേജുമില്ല, ഇതെന്താണെന്നും അറിയില്ല. അതില്‍ എല്ലാ ആക്‌ടേഴ്‌സിനും ഓരോ പേരുണ്ട്, എന്റെ പേര് കുട്ടൂസ് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വലിയ പ്രശ്‌നമുണ്ടായിരുന്നില്ല. വലിയ വികാരമൊന്നുമുണ്ടായില്ല.
പിന്നെ സെറ്റിലൊക്കെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ വിളിക്കല്ലേ എന്നൊക്കെ പറയും. ഇപ്പോ ആരെങ്കിലുമൊക്കെ കളിയാക്കാനായി വിളിക്കുമ്പോള്‍, ആ പറയൂ എന്ന് പറയും. ഒരു കുഴപ്പോമില്ല, കുട്ടൂസെങ്കില്‍ കുട്ടൂസ്, വേറെ ഒന്നും വിളിക്കാതിരുന്നാല്‍ മതി. ഇപ്പോള്‍ സിനിമയില്‍ വന്നിട്ട് നാല് വര്‍ഷമായി. എന്ത് വന്നാലും ഫേസ് ചെയ്യാം എന്നൊരു ലെവലിലേക്കെത്തി,’ പ്രിയ പറഞ്ഞു.
‘എന്നെ പറ്റി വരുന്ന ന്യൂസുകളൊക്കെ ഏറ്റവും അവസാനമാണ് ഞാന്‍ അറിയുന്നത്. സോഷ്യല്‍ മീഡിയയിലോ ട്രോള്‍ പേജസിലോ യൂട്യൂബിലോ എല്ലാം കണ്ട് അപ്പ്‌ഡേറ്റ് ആയിരിക്കുന്ന ആളല്ല ഞാന്‍. അങ്ങനെ ന്യൂസ് വരുമ്പോള്‍ ഒന്നെങ്കില്‍ എന്റെ ഫ്രണ്ട്‌സ് അയച്ച് തരും, അല്ലെങ്കില്‍ അമ്മയുടെ വിളി വരും. പ്രിയ ഇങ്ങനെ ഒരു ന്യൂസ് വന്നിട്ടുണ്ടല്ലോ, ഇതെന്താ സംഭവം, നീ എവിടാ, ഇങ്ങനെ ഡ്രസിട്ടുള്ള ഫോട്ടോ വന്നിട്ടുണ്ടല്ലോ, ഇങ്ങനത്തെ ചോദ്യങ്ങള്‍ വരുമ്പോഴാണ് ഇതൊക്കെ ഷെയര്‍ ചെയ്തു പോയെന്ന് ഞാന്‍ അറിയുന്നത്.
ഞാന്‍ ഇസ്റ്റഗ്രാമില്‍ കേറുന്നു, ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. പിന്നെ അതിന്റെ പിന്നിലുള്ള ബാക്കി സംഭവങ്ങളൊന്നും അറിയുന്നില്ല. അത് യൂട്യൂബില്‍ ഷെയറാവുന്നു, ട്രോളാവുന്നു, ഇതൊന്നും ഞാന്‍ അറിയുന്നില്ല. അതിന് വേണ്ടി ടൈം സ്‌പെന്‍ഡ് ചെയ്യാറില്ല. ആരെങ്കിലും പറയുമ്പോള്‍ ഏറ്റവും അവസാനം അറിയുന്ന ആളാണ് ഞാന്‍. അപ്പോഴും അത് ചിരിച്ച് തമാശയാക്കി അങ്ങ് വിടും,’ പ്രിയ കൂട്ടിച്ചേര്‍ത്തു.
Content Highlight: Priya Warrier says that she didn’t like the name Kuttoos at first