ഫീമെയിൽ സുഹൃത്തുക്കളിൽ നിന്നും എനിക്ക് നല്ല ഓർമകളൊന്നും ഇല്ല: പ്രിയ വാര്യർ
Entertainment
ഫീമെയിൽ സുഹൃത്തുക്കളിൽ നിന്നും എനിക്ക് നല്ല ഓർമകളൊന്നും ഇല്ല: പ്രിയ വാര്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th June 2023, 11:57 pm

അടാർ ലവ് എന്ന ഓമൽ ലുലു ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് പ്രിയ വാര്യർ. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് പ്രിയ . തന്റെ സിനിമ വിശേഷങ്ങളും സുഹൃത്തുക്കളെപ്പറ്റിയും പങ്കുവെക്കുകയാണ്താരമിപ്പോൾ.

തനിക്ക് ഫീമെയിൽ സുഹൃത്തുക്കളിൽ നിന്നും അത്ര നല്ല സൗഹൃദങ്ങളല്ല കിട്ടിയിരുന്നതെന്ന് പ്രിയ പറഞ്ഞു. തനിക്ക് ആൺ സുഹൃത്തുക്കളാണ് കൂടുതൽ ഉണ്ടായിരുന്നതെന്നും താരം കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് പ്രിയ വാര്യർ.

‘എനിക്ക് ഫീമെയിൽ സുഹൃത്തുക്കളിൽ നിന്നും ഓർമിക്കാനുള്ള സൗഹൃദങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത് അവരൊക്കെ ഒന്നുകിൽ അസൂയയോടെ എന്നെ നോക്കും അല്ലെങ്കിൽ മിണ്ടില്ല. എന്തെങ്കിലും ഒരു ഈഗോ പ്രശ്നം ഉണ്ടായിരിക്കും. അതുകൊണ്ട് ഞാൻ കൂടുതലും ആണ്കുട്ടികളുമായിട്ടാണ് സൗഹൃദം സൂക്ഷിക്കുന്നത്. ഞാൻ അവരോട് പെട്ടെന്ന് കമ്പനിയാകും,’ പ്രിയ പറഞ്ഞു.

കൊള്ള എന്ന ചിത്രത്തിന്റെ സെറ്റിൽ എത്തിയപ്പോൾ താൻ രജിഷ വിജയനുമായി പെട്ടെന്ന് സൗഹൃദത്തിലായെന്നും സിനിമ സെറ്റിൽ ആരും തമ്മിൽ ഒരു ഈഗോ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും പ്രിയ പറഞ്ഞു.

‘കൊള്ളയുടെ സെറ്റിൽ ചെന്നപ്പോൾ എല്ലാവരുമായി പെട്ടെന്ന് കമ്പനി ആകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഷൂട്ടിങ്ങിനിടയിൽ രജിഷ ചേച്ചിയുമായി വളരെ പെട്ടെന്ന് ഒരു സൗഹൃദം ഉണ്ടായി. എനിക്ക് അത് വളരെ അത്ഭുതം ആയിരുന്നു. ഒരു ഫീമെയിൽ ആർട്ടിസ്റ്റിന്റെ കൂടെ ഒരു ഈഗോ ക്ലാഷുമില്ലാതെ സഹൃദം ഉണ്ടായത് അത്ഭുതമായി തോന്നി. അവിടെ അരയും തമ്മിൽ ഈഗോ ക്ലാഷ് ഉണ്ടായിരുന്നില്ല,’ പ്രിയ പറഞ്ഞു.

Content Highlights: Priya varyar on Friends