ഹൈദരബാദ്: പ്രിയാ വാര്യര്‍, സൈബര്‍ ലോകത്ത് ഇത്രത്തോളം ചര്‍ച്ച ചെയ്ത മറ്റൊരു പേരില്ല. ആഡാര്‍ ലൗ എന്ന സിനിമയിലെ ഗാനത്തിലെ കണ്ണിറുക്കലിലൂടെ പ്രശ്സ്തയായ പ്രിയക്ക് ആദ്യ പടം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ കൈ നിറയെ ചിത്രങ്ങളാണിപ്പോള്‍.
ബോളിവുഡില്‍ പ്രിയ അഭിനയിച്ച ശ്രീദേവി ബംഗ്ല എന്ന ചിത്രം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ പ്രിയയുടെ അടുത്ത ചിത്രം ഹിന്ദിയിലോ മലയാളത്തിലോ അല്ല തെലുങ്കിലാണ്. തെന്നിന്ത്യന്‍ താരം നാനി അഭിനയിക്കുന്ന ചിത്രത്തിലാണ് പ്രിയ നായികയായി എത്തുന്നത്.
മനം എന്ന ചിത്രത്തിനായാണ് പ്രിയയെ സംവിധായകന് വിളിച്ചിരിക്കുന്നത്. വിക്രം കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിസി ശ്രീറാമാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
നേരത്തെ ശ്രീദേവി ബംഗ്ലാ എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിവാദം പൊട്ടിപുറപ്പെട്ടിരുന്നു. ചിത്രം നടി ശ്രീദേവിയുടെ ജീവിത കഥ പറയുന്ന ചിത്രമാണെന്ന പ്രചാരണത്തെ തുടര്‍ന്നാണ് വിവാദമുണ്ടായത്.
DoolNews Video