| Saturday, 14th January 2023, 4:05 pm

അങ്ങനെയൊരു സാഹചര്യത്തില്‍ ഞാന്‍ കരഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ; പെട്ടെന്നുള്ള പ്രശസ്തിയില്‍ മതിമറക്കുന്നയാളല്ല: പ്രിയ വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ‘കണ്ണിറുക്കല്‍’ സീനിലൂടെ സോഷ്യല്‍ മീഡിയ സ്റ്റാറായി മാറി ഇപ്പോള്‍ ഫോര്‍ ഇയേഴ്‌സില്‍ എത്തിനില്‍ക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍.

രഞ്ജിത് ശങ്കര്‍ ചിത്രം ഫോര്‍ ഇയേഴ്‌സില്‍ എത്തിപ്പെട്ടതിനെ കുറിച്ചും സിനിമയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും സംസാരിക്കുകയാണ് വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ താരം.

താന്‍ രണ്ടാം ക്ലാസ് മുതല്‍ സിനിമ സ്വപ്‌നം കാണുന്ന ആളാണെന്നും നല്ല കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് ഇന്‍ഡസ്ട്രിയില്‍ നില്‍ക്കാന്‍ തന്നെയാണ് തീരുമാനമെന്നുമാണ് പ്രിയ പറയുന്നത്.

”പെട്ടെന്ന് കൈവന്ന പ്രശസ്തിയില്‍ മതിമറക്കുന്ന ആളല്ല ഞാന്‍. അതില്‍ മുങ്ങി ആഗ്രഹങ്ങളെ മറക്കുകയുമില്ല. ഇപ്പോഴാണ് എന്റെ സമയമെത്തിയത്.

രണ്ടാം ക്ലാസ് മുതലുള്ള സ്വപ്‌നമാണ് സിനിമ. നല്ല കഥാപാത്രങ്ങളിലൂടെ ഇവിടെ നില്‍ക്കാനാണ് തീരുമാനം,”പ്രിയ വാര്യര്‍ പറഞ്ഞു.

ഇതിനിടെ ഫോര്‍ ഇയേഴ്‌സിന്റെ പ്രിവ്യൂ ഷോ കണ്ട് പുറത്തിറങ്ങിയ പ്രിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. ഇതേക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”നാല് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു മലയാളം സിനിമ ചെയ്ത ഞാന്‍ അത് കാണുമ്പോള്‍ കരഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. സ്വപ്‌നം സഫലമായി എന്ന് തോന്നിയ നിമിഷം.

ജീവിതത്തില്‍ ഒരിക്കലേ അങ്ങനെയൊരു മൊമന്റ് കിട്ടൂ. ഹൃദയം നിറഞ്ഞ് കരച്ചില്‍ പൊട്ടിപ്പോയതാണ്.

ഫോര്‍ ഇയേഴ്‌സിലെ എല്ലാ കഥാപാത്രങ്ങളെയും നേരത്തെ കാസ്റ്റ് ചെയ്തിരുന്നു. പെട്ടെന്നൊരു ദിവസം രഞ്ജിത് ശങ്കര്‍ സാര്‍ വിളിച്ചു. ഒരു വേഷമുണ്ട് ചെയ്യാമോ എന്ന് ചോദിച്ചു.

നായകനായ സര്‍ജാനോ ഖാലിദ് നേരത്തെ തന്നെ സുഹൃത്താണ്. നിച്ചു എന്നാണ് അവന്റെ വിളിപ്പേര്. ചില രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്ത് ചില ടിപ്‌സ് ഇടും അത് രഞ്ജിത് സാര്‍ പ്രോത്സാഹിപ്പിക്കും.

ആ ഗൈഡന്‍സ് വരാനിരിക്കുന്ന സിനിമകളിലും ഗുണം ചെയ്യും,” താരം പറഞ്ഞു. ക്യാമ്പസ് ലവ് സ്റ്റോറിയായാണ് ഫോര്‍ ഇയേഴ്‌സ് ഒരുക്കിയത്.

Content Highlight: Priya Prakash Varrier about her love for movie

We use cookies to give you the best possible experience. Learn more