| Tuesday, 1st November 2016, 2:43 pm

നിങ്ങള്‍ക്ക് ഒരു ഹിന്ദുവിനെ വിവാഹം ചെയ്തുകൂടായിരുന്നോ എന്ന ചോദ്യത്തിന് പ്രിയാമണിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിവാഹ നിശ്ചയത്തിന് ശേഷം ഫെയ്‌സ്ബുക്കില്‍ മുസ്തഫയുമൊന്നിച്ചുള്ള ഫോട്ടോ പ്രിയാമണി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഫോട്ടോയ്ക്ക് താഴെ വന്നത് മുഴുവന്‍ മോശം കമന്റുകളായിരുന്നു.


പ്രിയാ മണിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം ഭാവി വരനായ മുസ്തഫ രാജുമൊത്തായിരുന്നു. ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ അറിയിച്ചുകൊണ്ട് ഇരുവരുമൊന്നിച്ചുള്ള ഫോട്ടോയും താരം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തു.

വിവാഹ നിശ്ചയത്തിന് ശേഷം ഫെയ്‌സ്ബുക്കില്‍ മുസ്തഫയുമൊന്നിച്ചുള്ള ഫോട്ടോ പ്രിയാമണി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഫോട്ടോയ്ക്ക് താഴെ വന്നത് മുഴുവന്‍ മോശം കമന്റുകളായിരുന്നു.


Dont Miss ഞാനും മോഹന്‍ലാലും മലയാള സിനിമയെ കുറിച്ച് കാണുന്നത് ഒരേ സ്വപ്‌നം : മമ്മൂട്ടി


ഇതിനെ തുടര്‍ന്ന് പ്രിയാ മണിക്ക് ആ ഫോട്ടോ തന്നെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. ഈ സംഭവത്തിന് ശേഷം ഇപ്പോഴാണ് പ്രിയാമണി ഭാവി വരനുമൊത്തുള്ള ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നത്.

ഈ ചിത്രത്തിന് താഴെയും പ്രിയാമണിയെ വിമര്‍ശിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. നിങ്ങള്‍ക്ക് ഒരുഹിന്ദുവിനെ വിവാഹം കഴിച്ചൂടായിരുന്നോ എന്ന രീതിയിലായിരുന്നു ചില കമന്റുകള്‍.

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ അവഗണിക്കണമെന്നും നിങ്ങളുടെ സന്തോഷമാണ് ഏറ്റവും വലുതെന്നും പറഞ്ഞ് നിരവധി പേര്‍ പ്രിയയെ പിന്തുണയ്ക്കുകയും ചെയ്തു.


Also Read: അര്‍നബ് ഗോസ്വാമി ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം രാജിവെച്ചു


ഇത്തരം അഭിപ്രായപ്രകടനങ്ങളൊന്നും താന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും വെറുക്കുന്നവര്‍ എന്നും വെറുത്തുകൊണ്ടേ ഇരിക്കുമെന്നുമായിരുന്നു പ്രിയാ മണി തന്നെ പിന്തുണച്ച ഒരു ആരാധികയ്ക്ക് നല്‍കിയ മറുപടി.

Latest Stories

We use cookies to give you the best possible experience. Learn more