|

ആദ്യ സിനിമ ചെയ്യുമ്പോള്‍ ഒരു കുന്തവും അറിയില്ല; സ്‌ക്രീനില്‍ പ്രിയയെ കാണാന്‍ പറ്റില്ലെന്ന് സര്‍ പറഞ്ഞു: പ്രിയ വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു അഡാര്‍ ലവ് സ്‌റ്റോറി എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് കടന്ന് വന്നയാളാണ് പ്രിയ വാര്യര്‍. തനിക്ക് ആദ്യ സിനിമ ചെയ്യുമ്പോള്‍ ഒരു കുന്തവും അറിയില്ലായിരുന്നുവെന്നും മനസില്‍ തോന്നിയത് ചെയ്യുകയായിരുന്നെന്നും പറയുകയാണ് നടിയിപ്പോള്‍. തന്നോട് റിയാക്റ്റ് ചെയ്താല്‍ മതിയെന്നാണ് പറഞ്ഞതെന്നും പ്രിയ വാര്യര്‍ പറഞ്ഞു.

ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ആദ്യത്തെ പടം ചെയ്യുമ്പോള്‍ എനിക്ക് ഒരു കുന്തവും അറിയില്ല. എന്നോട് റിയാക്റ്റ് ചെയ്യാന്‍ പറഞ്ഞു. ഞാന്‍ ചെയ്തു. നമ്മള്‍ നാച്ചുറലി സംസാരിക്കുമ്പോഴും ക്യാമറയില്‍ വരുമ്പോഴും ഒന്ന് ടോണ്‍ ഡൗണ്‍ ചെയ്യണമെന്ന വിവരമൊന്നും ആ സമയത്ത് ഇല്ലല്ലോ. അപ്പോള്‍ മനസില്‍ തോന്നിയത് എന്താണോ അത് ചെയ്തു.

ലൈവിലേക്ക് പ്രകാശ് സര്‍ വിളിച്ചു നീ ചെയ്യണമെന്ന് പറഞ്ഞു. പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല. വണ്‍ലൈന്‍ കേള്‍ക്കാമെന്ന് പറഞ്ഞു. സര്‍ പറഞ്ഞു ഈ ക്യാരക്റ്റര്‍ നീ ചെയ്താല്‍ നന്നായിരിക്കുമെന്ന്. ഇത് നീ മുമ്പ് ചെയ്തത് പോലെന്ന് പറഞ്ഞു.

സ്‌ക്രീനില്‍ ആര്‍ക്കും പ്രിയയെ കാണാന്‍ പറ്റില്ലെന്നും സര്‍ പറഞ്ഞു. അതാണെന്നെ ഏറ്റവും ആദ്യം എക്‌സൈറ്റ് ചെയ്തത്. പിന്നെ കഥ കേട്ടപ്പോള്‍ ഭയങ്കര ഇഷ്ടമായി. അങ്ങനെ ചെയ്യാമെന്ന് തീരുമാനിച്ചതാണ്,’ പ്രിയ വാര്യര്‍ പറഞ്ഞു.

വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് ആണ് പ്രിയയുടെ ഏറ്റവും പുതിയ സിനിമ. ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, മമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം മെയ് 12 ന് തിയേറ്റര്‍ എത്തും.

CONTENT HIGHLIGHT: PRIYA ARRIOR ABOUT FIRST MOVIE