തൃശൂര്‍: പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവല്‍കരിക്കാന്‍ ശിപാര്‍ശ ചെയ്ത ജെ.പി നായക് കമ്മിറ്റി,ബാങ്കുകളില്‍ സര്‍ക്കാറിന്റെ പരമാധികാരം അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു.
റിസര്‍വ്വ് ബാങ്ക്,ധനകാര്യമന്ത്രാലയം എന്നിവ വഴി ബാങ്കുകളെ നിയന്ത്രിക്കുന്ന സര്‍ക്കാറിന് നിക്ഷേപകന്റ് അധികാരം നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.
പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ബാങ്കുകളെ നവ സ്വകാര്യ ബാങ്കുകള്‍ക്ക് സമാനമായി പുന:സംഘടിപ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇതിന് ആക്‌സിസ് ബാങ്കിന്റെ മാത്രകയാണ്,നിര്‍ദ്ദേശങ്ങള്‍ നല്‍കിയ എട്ടംഗസമിതി തലവന്‍ ജെ.പി.നായക് ആക്‌സിസ് ബാങ്ക മുന്‍ എം.ഡിയാണ്.
ഈ മാസം 12നാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്്.
പൊതുമേഖലയിലേതടക്കം ഇന്ത്യയിലെ ബാങ്കുകളുടെ ഭരണസംവിധാനം മാറ്റുന്നതിനായുളള നിര്‍ദ്ദേശങ്ങള്‍ക്കാണ് സമിതിയെ നിയോഗിച്ചത്.
നായക് കമ്മിറ്റിക്കതിരെ രാജ്യവായപകമായ പ്രതിഷേധം ശക്തമായിട്ടുണ്ട.തിരുവനന്തപുരത്ത് ബാങ്കിങ് സംഘടനകള്‍ യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോപ പരിപാടികള്‍ക്ക് ആസുത്രണം നല്‍കി വരുന്നുണ്ട.
രാജ്യത്തെ 27 പൊതുമേഖലാബാങ്കുകളില്‍ കേന്ദ്രസര്‍ക്കാരിന് പരമാധികാരമുളളത് അനാവിശ്യമാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
യുണിറ്റ് ട്രസറ്റ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പൊതുമേഖലയില്‍ ആരംഭിച്ച ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇപ്പോള്‍ ആകസിസ് ബാങ്ക് ഉടമസ്ഥയിലാണ്.
പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യ കമ്പനികളുടെ ഉടമസ്ഥയിലേക്കു മാറ്റാനുളള തന്ത്രപരമായ നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.