തിരുവനന്തപുരം: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് പുനരാരംഭിക്കില്ലെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലുമായി ആയിരത്തിലധികം ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ട്. പാലക്കാട് ജില്ലയിലാണ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് നികത്തുന്നതിനായി സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷം പത്ത് ശതമാനത്തില്‍ കൂടുതല്‍ വിലവര്‍ധിപ്പിക്കുന്ന മരുന്നു കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും 660 മരുന്നുകളെ വിലനിയന്ത്രണപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ സൗജന്യമരുന്നു വിതരണം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
മരുന്നുകളുടെ വിലവര്‍ധനവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.