| Wednesday, 5th September 2018, 4:50 pm

നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയത് സുപ്രീംകോടതി സ്റ്റേ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ നാലു സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടിക്ക് സ്റ്റേ. ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടി വരുമെന്ന് കോടതി പറഞ്ഞു.

തൊടുപുഴ അല്‍ അസര്‍ കോളേജ്, വയനാട് ഡി.എം കോളേജ്, പാലക്കാട് പി.കെ ദാസ് കോളേജ്, തിരുവനന്തപുരം എസ്.ആര്‍ കോളേജ് എന്നീ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനമാണ് കോടതി വിധിയിലൂടെ അസാധുവാകുന്നത്.


Read:   ഒരു കുറ്റകൃത്യം നടന്നാല്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കാന്‍ നമ്മുടെ നാട് കമ്യൂണിസ്റ്റ് ചൈനയല്ല: പി.കെ ഫിറോസ്


പ്രവേശന നടപടി പൂര്‍ത്തിയായെന്ന സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

We use cookies to give you the best possible experience. Learn more