തിരുവനന്തപുരം: അടുത്തമാസം ഒന്ന് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല. കൊവിഡിനിടെയുണ്ടായ സാമ്പത്തിക നഷ്ടം സഹിച്ച് ആഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കേണ്ടെന്ന് സംയുക്ത സമരസമിതി തീരുമാനിച്ചു.
നിലവില്‍ കൊവിഡ് വ്യാപനം തടയാനായി സംസ്ഥാനത്ത് നിരവധി മേഖലകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ സര്‍വ്വീസ് നടത്താന്‍ കഴിയില്ല.
മാത്രമല്ല ജനങ്ങള്‍ ഇപ്പോള്‍ കൂടുതലായി സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. യാത്രക്കാര്‍ കുറയുന്നത് കനത്ത നഷ്ടം വരുത്തിവെയ്ക്കുന്നുവെന്നും സംയുക്ത സമരസമിതി പറഞ്ഞു.
കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ നേരത്തേ ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നതാണ്. കിലോമീറ്റര്‍ പരിധി കുറച്ചാണ് നിരക്ക് നിശ്ചയിച്ചത്. എന്നാല്‍ ഡീസല്‍ വിലവര്‍ധന ക്രമാതീതമായി വര്‍ധിക്കുന്നത് സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിക്കുന്നുവെന്നും സംയുക്ത സമരസമിതി ചൂണ്ടിക്കാട്ടി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക