തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ സംസ്ഥാനത്ത് വീണ്ടും അനിശ്ചിത കാലത്തേക്ക് പണിമുടക്കാനൊരുങ്ങുന്നു. നവംബര്‍ 22 മുതലാണ് പണിമുടക്ക് ആരംഭിക്കുക.
ഡീസല്‍ വിലവര്‍ധനവിനവിനനുസരിച്ച് ബസ് ചാര്‍ജ് വര്‍ധനവും സാധ്യമാക്കണമെന്നാവശ്യമുന്നയിച്ചാണ് നടത്താന്‍ പോകുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസ്സുകളിലും കണ്‍സഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് പൂര്‍ണമായും ഒഴിവാക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യം.