സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി
Daily News
സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th January 2017, 7:31 am

bus-strike

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ്സുകള്‍ സംസ്ഥാനത്ത് നടത്തുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു.
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് ബസ്സുകള്‍ സൂചനാ പണിമുടക്ക് നടത്തുന്നത്.


Also read സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ മോചിപ്പിച്ചു


ഇന്ധന വില വര്‍ധിച്ച പശ്ചാത്തലത്തില്‍ മിനിമംചാര്‍ജ്ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം രണ്ട് രൂപയായി വര്‍ധിപ്പിക്കുക, കൂട്ടിയ റോഡ് ടാക്‌സ് പിന്‍വലിക്കുക, സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ്സ് സമരം.

സൂചനാ പണിമുടക്കിന് ശേഷവും തീരുമാനം ആയില്ലെങ്കില്‍ ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല സമരത്തിനിറങ്ങുമെന്നും ബസ്സുടമകളുടെ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ബസ്സുടമകള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ബസ് ചാര്‍ജ് വര്‍ധിപ്പികാനാകില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചിരുന്നത്.

ജനുവരി 19ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചനാ പണിമുടക്കാണ് ഇന്ന് നടക്കുന്നത്. നേരത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം പരിഗണിച്ചായിരുന്നു പണിമുടക്ക് മാറ്റി വച്ചിരുന്നത്.