കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഫെബ്രുവരി 25 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് വേതനത്തലില്‍ 50 ശതമാനം വര്‍ധനവ് ആവശ്യപ്പെട്ടാണ് പണിമുടക്ക്. വേതനം പുനര്‍നിര്‍ണയിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഫെയര്‍ വേജസ് കമ്മിറ്റി റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ബസ് ഉടമകളുടെ നിസ്സഹകരണമാണ് ഇതിന് കാരണമെന്നും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.
അഞ്ചുലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നും സംയുക്ത തൊഴിലാളി യൂണിയന്‍ അറിയിച്ചു. ഡീസല്‍ വില താഴ്ന്നിട്ടും വേതനത്തില്‍ വര്‍ധനവ് ഉണ്ടാവാത്തതും തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഒമ്പത് മാസത്തോളമായി ബസ് ഉടമകളുമായി വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അഞ്ചു വര്‍ഷത്തോളമായ വേതനം കൂട്ടിത്തരാതെ ഉടമകള്‍ തൊഴിലാളികളെ പിഴിയുകയാണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.