Advertisement
Bus Strike In Kerala
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 20, 04:37 am
Tuesday, 20th February 2018, 10:07 am

തിരുവനന്തപുരം: നാലു ദിവസം പിന്നിട്ട സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു തീരുമാനം. ബസ്സുടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സമരത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം സമരം പിന്‍വലിക്കുന്നതില്‍ ബസ്സുടമകള്‍ക്കിടയില്‍ ഭിന്നത് നിലനില്‍ക്കുന്നുണ്ട്.