| Monday, 19th January 2015, 10:54 am

ഡീസല്‍ വില കുറഞ്ഞാലും ബസ് ചാര്‍ജ്ജ് കുറയ്ക്കില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡീസല്‍ വില കുറഞ്ഞതുകൊണ്ട് തങ്ങള്‍ ബസ് ചാര്‍ജ്ജ് കുറയ്ക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാന്‍ ശുപാര്‍ശ നല്‍കിയ ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയത് വളരെ വൈകിയാണെന്നും അതുകൊണ്ട് കാര്യമായ ഗുണമൊന്നും ഉണ്ടായില്ലെന്നും ബസ്സുടമകള്‍ വാദിക്കുന്നു.

2013 ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഡീസലിന് വില 57.43 രൂപയായിരുന്നു.എന്നാല്‍ ആറുമാസത്തോളം വൈകി റിപ്പോര്‍ട്ട് നടപ്പിലാക്കിയപ്പോഴേക്കും വില 59.58 കടന്നു. ഇത്തരത്തില്‍ നിലവിലെ വില കണക്കാക്കാതെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് ബസ്സുടമകള്‍ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഉള്‍പടെ തങ്ങളുടെ പല ആവശ്യങ്ങളും സര്‍ക്കാര്‍ അംഗികരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ബസ്സുടമകള്‍ ആരോപിച്ചു.

We use cookies to give you the best possible experience. Learn more