| Saturday, 10th August 2019, 5:54 pm

വടക്കന്‍ ജില്ലകളില്‍ സ്വകാര്യ ബസുകള്‍ കൂടുതല്‍ തുക ആവശ്യപ്പെടുന്നതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വടക്കന്‍ ജില്ലകളിലെ സ്വകാര്യ ബസ്സുകള്‍ യാത്രക്കാരില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്നു. മിനിമം ചാര്‍ജ്ജായി 50 രൂപയെങ്കിലും നല്‍കുന്നവരെ മാത്രമാണ് ബസ്സുകളില്‍ കയറ്റുന്നുള്ളൂ എന്നാണ് പലരും പരാതി ഉന്നയിച്ചത്.

കനത്ത മഴയില്‍ അടച്ചുപൂട്ടേണ്ടി വന്ന നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം നാളെ മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിയ്ക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വിമാനത്താവളം തുറക്കുമെന്നായിരുന്നു നേരത്തേ അറിയിപ്പുണ്ടായിരുന്നത്. എന്നാല്‍ മഴ കുറവുള്ളതിനാല്‍ 12 മണിയ്ക്ക് തന്നെ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നിലവില്‍ എയര്‍ലൈന്‍സുകള്‍ക്ക് സര്‍വീസുകള്‍ ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എട്ടാം തിയ്യതിയാണ് വിമാനത്താവളം അടച്ചുപൂട്ടിയിരുന്നത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന മേഖലയുടെ 60 ശതമാനവും വെള്ളത്തിനടിയിലായിരുന്നു. ടെര്‍മിനല്‍ മൂന്നിലെ ചരക്കു കയറ്റുന്ന ഭാഗം, ഫയര്‍ സ്റ്റേഷന്‍, ടാക്സി വേ തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു.

മഴ കുറഞ്ഞതിനാല്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ മാത്രമാണ് നാളെ റെഡ് അലര്‍ട്ടുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more