| Sunday, 27th May 2012, 2:40 pm

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ശാഖകള്‍ അടച്ചു പൂട്ടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ശാഖകള്‍ വന്‍തോതില്‍ അടച്ചുപൂട്ടുന്നു. ഇതോടൊപ്പം ജീവനക്കാരെ കൂട്ടുത്തോടെ പിരിച്ചുവിടുന്നുമുണ്ട്. ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ 1500 ലേറെ ശാഖകളാണ് അടച്ചുപൂട്ടിയത്. ലാഭ ക്ഷാമബത്ത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അടച്ചുപൂട്ടല്‍ എന്നാണ് അറിയുന്നത്.

രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ രണ്ട് വര്‍ഷത്തിനിടെ ശാഖകളുടെ എണ്ണം 1,923 ല്‍ നിന്ന് 1000മായി വെട്ടിച്ചുരുക്കി. ജീവനക്കാരെ പിരിച്ചുവിട്ട കാര്യത്തിലും ഇതേ കമ്പനി തന്നെയാണ് മുന്നില്‍.

2009-2010 ല്‍ 20000 ജീവനക്കാരുണ്ടായിരുന്ന കമ്പനി 2011-12 ആയപ്പോഴേക്കും 13,200 ആയി ചുരുങ്ങി. ഇതേ കാലയളവില്‍ തന്നെ ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്റെ ലാഭം 260 കോടിയില്‍ നിന്നും 1384 കോടിയായി.

എസ്.ബി.ഐ ലൈഫ് ഒഴികെ ആറ് മുന്‍നിര സ്വകാര്യ കമ്പനികള്‍ രണ്ടു വര്‍ഷത്തിനിടെ ശാഖകളുടെ എണ്ണം 30 ശതമാനം വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതോടെ തന്നെ ഈ കമ്പനികളുടെ എല്ലാം ലാഭം ഇരട്ടിയായി. ബജാജ് അലയന്‍സ്, മാക്‌സ് ന്യൂയോര്‍ക്ക് ലൈഫ്, ടാറ്റാ ഏ.ഐ.ജി ലൈഫ്, ബിര്‍ള സണ്‍ലൈഫ് തുടങ്ങിയ കമ്പനികളുടെ ശാഖകളും അടച്ചുപൂട്ടിയിട്ടുണ്ട്. ശാഖകളുടെ അടച്ചുപൂട്ടലിനു ശേഷം ബജാജ് അലൈന്‍സിന്റെ ലാഭം 540 കോടിയില്‍ നിന്നും 1311 കോടി രൂപയായാണ് വര്‍ദ്ധിച്ചത്.

We use cookies to give you the best possible experience. Learn more