| Monday, 7th August 2017, 1:23 pm

അമ്മയില്‍ നേതൃമാറ്റം വേണ്ടെന്ന് പൃഥ്വിരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

താരസംഘടനയായ അമ്മയില്‍ നേതൃമാറ്റം വേണ്ടെന്ന് നടന്‍ പൃഥ്വിരാജ്. നേതൃമാറ്റം വേണമെന്ന് താന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“അമ്മ എന്നു പറയുന്ന സംഘടനയുടെ തലപ്പത്ത് നേതൃത്വമാറ്റം ഇപ്പോള്‍ വേണമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. നിലപാടുകള്‍ക്ക് കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വേണ്ടി വന്നേക്കാം.” അദ്ദേഹം വ്യക്തമാക്കി.

നമ്മള്‍ ജീവിക്കുന്ന സമൂഹത്തിലെ സംഭവങ്ങള്‍ അനുസരിച്ച് നിലപാടുകള്‍ക്ക് മാറ്റം ആവശ്യമായി വന്നേക്കാം. എന്നാല്‍ അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വി വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ക്കു പിന്നാലെ അമ്മ സ്വീകരിച്ച നിലപാടുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കേസില്‍ ദിലീപിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ അദ്ദേഹത്തെ ശക്തമായി പിന്തുണയ്ക്കുന്ന സമീപനമാണ് അമ്മ സ്വീകരിച്ചത്. ദിലീപിന് പിന്തുണ അറിയിച്ച് അമ്മ ഭാരവാഹികള്‍ നടത്തിയ വാര്‍ത്താസമ്മേളനവും അതില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയ മാധ്യമങ്ങള്‍ക്കെതിരെ സ്വീകരിച്ച സമീപനവും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഈ സാഹചര്യത്തില്‍ അമ്മയില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം ചിലകോണുകളില്‍ നിന്നും ഉയരുകയും ചെയ്തിരുന്നു. യുവതാരങ്ങളെ അമ്മയുടെ നേതൃനിരയില്‍ കൊണ്ടുവരണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more