| Friday, 22nd June 2018, 3:42 pm

ലിപ് ലോക്ക് ഗാനവുമായി പൃഥ്വിയും പാര്‍വ്വതിയും; മൈസ്റ്റോറിയിലെ മൂന്നാമത്തെ ഗാനം പുറത്ത് വിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന മൈ സ്റ്റോറിയിലെ മൂന്നാമത്തെ ഗാനം പുറത്ത് വിട്ടു. മിഴി മിഴി എന്ന് തുടങ്ങുന്ന ഗാനം ശ്രേയാ ഘോഷാലും ഹരിചരണും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

“എന്ന് നിന്റെ മൊയ്തീന്” ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് “മൈ സ്റ്റോറി”. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ജയ് എന്ന കഥാപാത്രമായി പൃഥ്വിയും താരയായി പാര്‍വ്വതിയും എത്തുന്നു.


Also Read വീണ്ടും ഇളയദളപതിയും മുരുകദാസും ഒന്നിക്കുന്നു; ചിത്രത്തിന്‌ പേരിട്ടു


റൊമാന്റിക് മ്യൂസിക് ഗണത്തില്‍പ്പെടുന്ന ക്യൂട്ട് ലിറ്റില്‍ ലവ് സ്റ്റോറി എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിക്കുന്നത്. തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ഇതുവരെയുള്ള പൃഥ്വിരാജ്, പാര്‍വതി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രമേയമാണ് “മൈ സ്റ്റോറി”യുടെതെന്ന് റോഷ്ണി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more