മലയാളത്തിന്റെ അഭിമാനമായി നാല് പതിറ്റാണ്ടോളമായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ സിനിമ കരിയര്‍ തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും വര്‍ക്ക് ചെയ്തിട്ടുള്ള മോഹന്‍ലാല്‍ മലയാളത്തിലെ ഏറ്റവും വലിയ താരമാണ്.
മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം എമ്പുരാനില്‍ നായകനായെത്തുന്നത് മോഹന്‍ലാലാണ്. എമ്പുരാനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹന്‍ലാലിനെ പോലെ ഒരു ലെജന്റിനെ സംവിധാനം ചെയ്യാന്‍ ബുദ്ധിമുട്ടാനോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് പൃഥ്വിരാജ്. ചില അഭിനേതാക്കള്‍ ലെജന്റായി മാറുന്നത് അവരുടെ കൂടെ സംവിധാനം ചെയ്യാന്‍ എളുപ്പമായതുകൊണ്ടാണ്. മോഹന്‍ലാലിനെ പോലെ ഒരു ലെജന്റിനെ സംവിധാനം ചെയ്യാന്‍ എളുപ്പമാണെന്നും ലെജന്റ്‌സിനെയാണ് സംവിധാനം ചെയ്യാന്‍ ഏറ്റവും എളുപ്പമെന്നും പൃഥ്വിരാജ് പറഞ്ഞു.
‘ചില അഭിനേതാക്കള്‍ എന്തുകൊണ്ടാണ് ലെജന്റ്സായി മാറുന്നതെന്ന് അറിയാമോ, കാരണം അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്. മോഹന്‍ലാല്‍ സാറിനെപ്പോലെയുള്ള ലെജന്റിനെ സംവിധാനം ചെയ്യാന്‍ ഈസിയാണ്. അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്. സംവിധാനം ചെയ്യാന്‍ ഏറ്റവും എളുപ്പം ലെജന്റ്‌സിനെയാണ്,’ പൃഥ്വിരാജ് പറയുന്നു.
എമ്പുരാന്‍ ചിത്രത്തിലെ ടൈറ്റില്‍ കാര്‍ഡിലെ ചുവന്ന അക്ഷരങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നത് എന്ന ചോദ്യത്തിനും പൃഥ്വിരാജ് മറുപടി നല്‍കി.
‘ചില രഹസ്യങ്ങള്‍ പുറത്ത് പറയാന്‍ പറ്റില്ല. ദൃശ്യത്തിലെ ജോര്‍ജുകുട്ടിയെ പോലെ ചില രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ പറ്റില്ല, അതുകൊണ്ടുതന്നെ ചുവന്ന അക്ഷരങ്ങള്‍ക്ക് പുറകിലുള്ള രഹസ്യം എനിക്ക് പറയാന്‍ കഴിയില്ല,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj Talks About Mohanlal