താന്‍ ഗൗതം മേനോന്റെ വലിയ ഫാന്‍ ആണെന്ന് നടന്‍ പൃഥ്വിരാജ്. ഗൗതം മേനോനോട് സംസാരിക്കുമ്പോയെല്ലാം എപ്പോഴാണ് ഒരുമിച്ച് സിനിമ ചെയ്യുകയെന്ന് ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഗൗതം മേനോന്റെ വലിയ ഫാന്‍ ആണെന്ന് നടന്‍ പൃഥ്വിരാജ്. ഗൗതം മേനോനോട് സംസാരിക്കുമ്പോയെല്ലാം എപ്പോഴാണ് ഒരുമിച്ച് സിനിമ ചെയ്യുകയെന്ന് ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗൗതം മേനോനും ഞാനുമായി ഒരു സിനിമ വരാനിരുന്നതാണ്. അത് നല്ലൊരു സ്‌ക്രിപ്റ്റായിരുന്നു. ചില പ്രശ്‌നങ്ങള്‍ കാരണം ആ സിനിമ നടന്നില്ല. ഇപ്പോഴും ഞാനും ഗൗതം മോനോനും സംസാരിക്കുമ്പോള്‍ ആദ്യം ഞാന്‍ ചോദിക്കുക നമ്മള്‍ രണ്ടാളും എന്താ ഒരുമിച്ച് വര്‍ക്ക് ചെയ്യാത്തതെന്നാണ്. അദ്ദേഹവും അത് തന്നെ ചോദിക്കും. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാന്‍ ആണ്. ഒരു നടനെന്ന നിലയിലും നിര്‍മാതാവെന്ന നിലയിലും എന്നെ ജീവിതത്തില്‍ വളരെ ഇന്‍ഫ്‌ളൂവന്‍സ് ചെയ്ത ഒന്നാണ് കാക്ക കാക്ക. സിനിമ നിര്‍മാണത്തിലും ഹീറോ റെപ്രസെന്റേഷനിലുമെല്ലാം ആ സമയത്ത് കാക്ക കാക്ക വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഇത്തരത്തില്‍ ഗൗതം മേനോന്‍ എന്നെ വളരെ ഇന്‍ഫ്‌ലൂവന്‍സ് ചെയ്തിട്ടുള്ള ഒരു നിര്‍മാതാവാണ്. അദ്ദേഹത്തിനൊപ്പം ചെയ്യാനിരുന്ന ഒരു സിനിമയുടെ സ്‌ക്രിപ്റ്റിലോ ഞാനില്ല, വേറെ ഏതെങ്കിലും ഒരു സ്‌ക്രിപ്റ്റ് തരൂവെന്നാണ് ഗൗതം മേനോനോട് പറയാനുള്ളത്,’ പൃഥ്വിരാജ് പറഞ്ഞു.
സലാര്‍ എന്ന സിനിമയുടെ സ്‌ക്രിപ്റ്റിന് കുറിച്ചും അദ്ദേഹം സംസാരിച്ചു. സലാറിന്റെ സ്‌ക്രിപ്റ്റ് കേട്ടതിന് ശേഷം ആദ്യം താന്‍ വിളിച്ചത് പ്രഭാസിനെയാണെന്നും ആ റോളില്‍ അദ്ദേഹത്തെ കാണാന്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ചെന്നും പൃഥ്വിരാജ് പറഞ്ഞു.
‘സലാറിന്റെ കഥ കേട്ടപ്പോള്‍ സൂപ്പറായിരുന്നു, നല്ല സ്‌ക്രിപ്റ്റായിരുന്നു. സ്‌ക്രിപ്റ്റ് കേട്ട് കഴിഞ്ഞതിന് ശേഷം ഞാന്‍ ആദ്യം വിളിച്ചത് പ്രഭാസിനെയാണ്. നിന്നെ ആ റോളില്‍ കാണാന്‍ വേണ്ടി കാത്തിരിക്കുകയാണെന്ന് ഞാന്‍ പ്രഭാസിനോട് പറഞ്ഞു. ഡേറ്റെല്ലാം ഒക്കെയായതുകൊണ്ട് ആ സിനിമയില്‍ എനിക്കും അഭിനയിക്കാന്‍ പറ്റി. ഡയറക്ടറിനേയും പ്രൊഡ്യൂസറിനേയുമെല്ലാം എനിക്ക് നന്നായി അറിയാം. ഞങ്ങള്‍ മുന്‍പും ഒരുമിച്ച് സിനിമ ചെയ്തിട്ടുള്ളതാണ്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj talks about Gautham menon