|

എമ്പുരാന്റെ ഏറ്റവും വലിയ ചലഞ്ച് അതായിരുന്നു; സിനിമ കാണുമ്പോള്‍ എല്ലാം നിങ്ങള്‍ക്ക് മനസിലാകും: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പ്രേമികള്‍ ഒന്നടക്കം ഏറെ ആകാംക്ഷയോടെ ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തും. റിലീസിന് മുമ്പ് തന്നെ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനും എമ്പുരാന് കഴിഞ്ഞു. ബുക്ക് മൈ ഷോ എന്ന ബുക്കിങ് സൈറ്റില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിട്ടുപോയ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനും ചിത്രത്തിന് കഴിഞ്ഞു. പൃഥ്വിരാജ് ഒരുക്കിവെച്ചിരിക്കുന്ന മാജിക് കാണാനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

കറക്റ്റായിട്ടുള്ള ലൊക്കേഷന്‍ കണ്ടുപിടിക്കുക എന്നതുതന്നെ വലിയ ചലഞ്ചായിരുന്നു – പൃഥ്വിരാജ്

എമ്പുരാനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. എമ്പുരാന്‍ സ്റ്റുഡിയോയുടെ അകത്ത് ഷൂട്ട് ചെയ്യില്ല എന്ന് താന്‍ തീരുമാനിച്ചിരുന്നുവെന്നും ഗ്രീന്‍ സ്‌ക്രീനിന് മുന്നില്‍ ഷൂട്ട് ചെയ്യുന്നത് ആസ്വദിക്കുന്ന ഒരു ഫിലിം മേക്കറല്ല താനെന്നും പൃഥ്വിരാജ് പറയുന്നു.

എമ്പുരാനുവേണ്ടി ലൊക്കേഷന്‍ കണ്ടുപിടിക്കുക എന്നതായിരുന്നു ഏറ്റവും വലിയ ചലഞ്ചെന്നും ലോകം മുഴുവന്‍ പരന്നുകിടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘എമ്പുരാന്‍ സ്റ്റുഡിയോയുടെ അകത്ത് ഷൂട്ട് ചെയ്യില്ല എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഗ്രീന്‍ സ്‌ക്രീനിന് മുന്നില്‍ ഷൂട്ട് ചെയ്യുന്നത് ആസ്വദിക്കുന്ന ഒരു ഫിലിം മേക്കറല്ല ഞാന്‍, അങ്ങനെ ഒരു സ്റ്റുഡിയോ സെറ്റപ്പ് ആവശ്യപ്പെടുന്ന ചിത്രമാണെങ്കില്‍ ഒക്കെ. ലൂസിഫറിലെ പോലെത്തന്നെ എല്ലാം റിയലായി ഷൂട്ട് ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ഗ്രീന്‍ സ്‌ക്രീനിന് മുന്നില്‍ ഷൂട്ട് ചെയ്യുന്നത് ആസ്വദിക്കുന്ന ഒരു ഫിലിം മേക്കറല്ല ഞാന്‍

അതുകൊണ്ടുതന്നെ കറക്റ്റായിട്ടുള്ള ലൊക്കേഷന്‍ കണ്ടുപിടിക്കുക എന്നതുതന്നെ വലിയ ചലഞ്ചായിരുന്നു. കാരണം എമ്പുരാന്റെ കഥ പറയുന്നതുതന്നെ ലോകം മുഴുവന്‍ പരന്നുകിടന്നുകൊണ്ടാണ്. ട്രെയ്ലറില്‍ നിങ്ങള്‍ കുറെ സ്ഥലങ്ങള്‍ കണ്ടിട്ടുണ്ടാകും.

ട്രെയ്ലറില്‍ കാണാത്ത കുറെ സ്ഥലങ്ങളും അതില്‍ ഉണ്ട്. സിനിമ കാണുമ്പോള്‍ എല്ലാം നിങ്ങള്‍ക്ക് മനസിലാകും. എനിക്കും എന്റെ ടീമിനും ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ തന്നെ രണ്ട് വര്‍ഷത്തോളമെടുത്തു,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj Talks  About Empuraan Movie

Latest Stories

Video Stories