കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഭ്രമം എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഛായാഗ്രഹകനായ രവി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.
എന്നാല്‍ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങിയപ്പോള്‍ ഛായാഗ്രഹണം മറ്റൊരാളെ ഏല്‍പ്പിക്കാനായിരുന്നു രവിയുടെ തീരുമാനമെന്നാണ് നടന്‍ പൃഥ്വിരാജ് പറയുന്നത്.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജ് ഇക്കാര്യം തുറന്നുപറഞ്ഞത്. അദ്ദേഹം സംവിധാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു. ഛായാഗ്രഹണത്തിന്റെ ഉത്തരവാദിത്തം മറ്റൊരാള്‍ക്ക് കൈമാറാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ എന്റെ നിര്‍ബന്ധപ്രകാരം മാത്രമാണ് അദ്ദേഹം ക്യാമറ ചെയ്യാന്‍ സമ്മതിച്ചത്. – പൃഥ്വിരാജ് പറയുന്നു.
താന്‍ ഇതില്‍ സ്വാര്‍ത്ഥനായിരുന്നു. പക്ഷേ, ഒരിക്കലും ഛായാഗ്രാഹകനായ രവി കെ. ചന്ദ്രനെയായിരുന്നില്ല അവിടെ കണ്ടത് സംവിധായകനായ രവി കെ. ചന്ദ്രനെയായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.
ഭ്രമം ഒറിജിനല്‍ അന്ധാദുനെ മറിക്കടക്കുമെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ഭ്രമത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എ.പി ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ,സംഭാഷണം ശരത് ബാലന്‍ ആണ്.
ലൈന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍.എം., എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജേക്സ് ബിജോയ്, കല-ദിലീപ് നാഥ്,കോസ്റ്റ്യൂം ഡിസൈനര്‍-അക്ഷയ പ്രേമനാഥ്,അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി.കെ., സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷൈന്‍,പ്രൊഡക്ഷന്‍ മാനേജര്‍-പ്രിന്‍സ്, വാട്ട്സണ്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Prithviraj talks about Bhramam Movie and Ravi K Chandran