രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്ന പൃഥ്വി, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.
പൃഥ്വിരാജ് നിര്‍മിച്ച ബോളിവുഡ് ചിത്രമായിരുന്നു ‘ബഡെ മിയാന്‍ ചോട്ടെ മിയാന്‍‘. അക്ഷയ് കുമാര്‍ നായകനായെത്തിയ ചിത്രം 350 കോടി ബഡ്ജറ്റിലായിരുന്നു ഒരുക്കിയത്. എന്നാല്‍ ആഗോള തലത്തില്‍ 100 കോടിയോടടുത്ത് മാത്രം നേടാനാണ് ചിത്രത്തിന് കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോള്‍ ആ ചിത്രത്തെ കുറിച്ചും അക്ഷയ് കുമാറിനെ കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്.
അക്ഷയ് കുമാറിനെ വെച്ച് താനൊരു സിനിമ ചെയ്തിട്ടുണ്ടെന്നും ബഡെ മിയാന്‍ ചോട്ടെ മിയാന്‍ എന്നാണ് ആ സിനിമയുടെ പേരെന്നും പൃഥ്വിരാജ് പറയുന്നു. ആ സിനിമയില്‍ നിന്ന് ഒരുരൂപ പോലും പ്രതിഫലമായി അക്ഷയ് കുമാര്‍ എടുത്തിട്ടില്ലെന്നും സിനിമയില്‍ നിന്ന് ലാഭമുണ്ടായാല്‍ മാത്രം തനിക്ക് പ്രതിഫലം നല്‍കിയാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
ആ ചിത്രം വിജയിച്ചില്ലെന്നും അതുകൊണ്ടുതന്നെ അക്ഷയ് കുമാര്‍ പ്രതിഫലം വാങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍.
‘അക്ഷയ് കുമാര്‍ സാറിന്റെ ഒരു സിനിമ ഞാന്‍ നിര്‍മിച്ചിട്ടുണ്ട്. ബഡെ മിയാന്‍ ചോട്ടെ മിയാന്‍ എന്നാണ് ആ സിനിമയുടെ പേര്. ആ സിനിമയില്‍ നിന്ന് അദ്ദേഹം ഒരുരൂപ പോലും പ്രതിഫലമായി എടുത്തിട്ടില്ല.
ആ സിനിമയില്‍ നിന്ന് അദ്ദേഹം ഒരുരൂപ പോലും പ്രതിഫലമായി എടുത്തിട്ടില്ല
അദ്ദേഹം പറഞ്ഞത് ‘ ഈ സിനിമ പൈസ ഉണ്ടാക്കുകയാണെങ്കില്‍ മാത്രം ഞാന്‍ പ്രതിഫലം വാങ്ങിക്കോളാം’ എന്നായിരുന്നു. ആ സിനിമ തിയേറ്ററില്‍ പരാജയമായിരുന്നു. അതുകൊണ്ടുതന്നെ അക്ഷയ് കുമാര്‍ സാര്‍ പ്രതിഫലം ഒന്നും തന്നെ വാങ്ങിയില്ല,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talks About Akshay Kumar