| Friday, 19th January 2024, 9:45 pm

ഒരു പാട്ട് പാടിയാൽ വിനീത് തന്നെ വെച്ചൊരു സിനിമ ചെയ്യുമെന്ന് കരുതിയാണ് ആ പാട്ട് പാടിയത്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിലൂടെ തന്റെ കരിയർ ആരംഭിച്ച പൃഥ്വിരാജ് ഇന്ന് ഒരു പാൻ ഇന്ത്യൻ നടനായി വളർന്നുകൊണ്ടിരിക്കുകയാണ്.

അഭിനയത്തിന് പുറമേ സംവിധാനം നിർമാണം, ഗായകൻ തുടങ്ങിയ മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിൽ ഒരു ഗാനം പൃഥ്വിരാജ് ആലപിച്ചിരുന്നു. സാധാരണ ഒരു പാട്ടുപാടാൻ അത്ര താല്പര്യമില്ലാത്ത താൻ വളരെ ഇൻട്രസ്റ്റോടെയാണ് ഹൃദയത്തിൽ പാടിയതെന്ന് താരം പറയുന്നു.

ഒരു സിനിമയിൽ പാടിയത് കൊണ്ട് അടുത്ത സിനിമ തന്നെ വെച്ച് എടുത്താല്ലോയെന്ന് താൻ കരുതിയെന്നും പൃഥ്വി പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് അന്നും ഇന്നും പാടാൻ വളരെ ഇഷ്ടമുള്ള ആളൊന്നുമല്ല. ഒരു പാട്ട് റെക്കോർഡ് ചെയ്യുന്നത് ഒരുപാട് എൻജോയ് ചെയ്യുന്ന ആളുമല്ല ഞാൻ. ഇപ്പോഴും എന്നെ പാട്ട് പാടാൻ വിളിക്കുമ്പോൾ മടിയാണ്. ഒരുപാട് പറഞ്ഞ് കൺവിൻസൊക്കെ ചെയ്തിട്ടാണ് എന്നെ വിളിക്കുക. ഞാൻ ആകെ റെഡിയായി ചെന്ന് പാടിയത് വിനീത് ശ്രീനിവാസൻ വിളിച്ചപ്പോൾ മാത്രമാണ്.

ഒന്നാമത്തെ കാരണം അത് നല്ല താത്പര്യം തോന്നി. പ്രണവിന് വേണ്ടി ഞാൻ പാടുന്നു, പിന്നെ ഒരു പാട്ട് പാടിയാൽ അടുത്ത പടം വിനീത് എന്നെ വെച്ച് എങ്ങാനും എടുത്താല്ലോ,’ പൃഥ്വിരാജ് പറയുന്നു.

ദീപക് ദേവിന്റെ സംഗീതത്തിൽ പുതിയ മുഖത്തിലാണ് പൃഥ്വി ആദ്യമായി പാടുന്നത്. എന്നാൽ തന്നെ ആദ്യമായി ഒരു പാട്ട് പാടാൻ വിളിച്ചത് വിദ്യാസാഗർ ആണെന്നും പൃഥ്വി പറഞ്ഞു.

സത്യത്തിൽ എന്നെ ആദ്യം പാടാൻ വിളിക്കുന്നത് ദീപക് ദേവ് അല്ല. എന്നെ ആദ്യമായി ഒരു പാട്ട് പാടാൻ വിളിക്കുന്നത് വിദ്യസാഗർ സാറാണ്. രഞ്ജിത്ത് ഏട്ടന്റെ റോക്ക് ആൻഡ്‌ റോൾ ആണെന്ന് തോന്നുന്നു സിനിമ. അന്നെനിക്ക് എന്തോ കാരണം കൊണ്ട് പോവാൻ പറ്റിയില്ല. സമത്തിന്റെയോ ഡേറ്റിന്റെയോ പ്രശ്നം കാരണമാണ് ചെയ്യാൻ പറ്റാഞ്ഞത്,’താരം പറഞ്ഞു.

Content Highlight: Prithviraj Talk About Vineeth Sreenivasan

We use cookies to give you the best possible experience. Learn more