രജിനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരെയെല്ലാം നായകരാക്കി സിനിമ ചെയ്യുമ്പോൾ അവർ മുമ്പ് ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങൾ നൽകണം എന്നാണ് പൃഥ്വിരാജ് പറയുന്നു.
രജിനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരെയെല്ലാം നായകരാക്കി സിനിമ ചെയ്യുമ്പോൾ അവർ മുമ്പ് ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങൾ നൽകണം എന്നാണ് പൃഥ്വിരാജ് പറയുന്നു.
പഴയ മോഹൻലാലിനെ കാണണം എന്ന് പറയുന്നത് ഒരു തരത്തിൽ അദ്ദേഹത്തിലെ നടനെ അപമാനിക്കുന്നതിന് തുല്യമാണെന്നും വിക്രം എന്ന സിനിമയിൽ ലോകേഷ് പുതിയ കമൽഹാസനെയാണ് കാണിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. ലൂസിഫർ എന്ന ചിത്രത്തെ വിക്രത്തോടൊപ്പം ചേർത്ത് പറയുന്നത് തനിക്കൊരു കോംപ്ലിമെന്റാണെന്നും താരം പറയുന്നു. ബിഹൈൻഡ് വുഡ്‌സ് കോൾഡ്നോട് സംസാരിക്കുകയായിരുന്നു താരം.
‘രജിനിസാർ, കമൽ സാർ, മമ്മൂട്ടി സാർ, മോഹൻലാൽ സാർ ഇവരെ പോലെ ആ ലെവലിലുള്ള വലിയ അഭിനേതാക്കളെ വെച്ചൊരു പടം എടുക്കുക എന്നത് ഇന്ന് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്.
കാരണം നമ്മൾ ഒരിക്കലും അവർ മുമ്പ് ചെയ്തിട്ടുള്ള തരത്തിലുള്ള വേഷങ്ങൾ തന്നെ അവരെ വെച്ച് ചെയ്യരുത്. മലയാളത്തിൽ തന്നെ ഒരു പൊതു സംസാരമുണ്ട്, ഞങ്ങൾക്ക് പഴയ ലാലേട്ടനെ കാണണം എന്ന്. അത് ശരിക്കും അദ്ദേഹത്തിലെ നടനെ അപമാനിക്കുന്നതിന് തുല്യമാണ്
വിക്രം കാണുമ്പോൾ മനസിലാവും എത്ര ബ്രില്ല്യന്റായാണ് ലോകേഷ് അത് ചെയ്ത് വെച്ചിരിക്കുന്നത്. നമ്മൾ കമൽ ഹാസൻ സാറിന്റെ സീനുകൾ കാണുമ്പോൾ നമുക്ക് മനസിലാവും ലോകേഷ് ഇന്നത്തെ കമൽ സാറിനെയാണ് കാണിക്കുന്നത്. ലോകേഷ് ഏറ്റവും പുതിയ കമൽ ഹാസനെയാണ് കാണിക്കുന്നത്.
എന്നാൽ ആ ഷോട്ട് മേക്കിങ്ങിലും അതിന്റെ എഴുത്തിലും കമൽ സാറിന്റെ അഭിനയത്തിലുമെല്ലാം ഇതെല്ലാം ഞാൻ കണ്ടിട്ടുണ്ട് നിങ്ങളൊക്കെ ചെറിയ ആളുകൾ എന്നൊരു ഫീൽ പറയാതെ പറയുന്നുണ്ട്. എനിക്കൊരുപാട് ഇഷ്ടമാണ് വിക്രം.
ആളുകൾ ലൂസിഫറിനെ വിക്രത്തിനൊപ്പം ചേർത്ത് സംസാരിക്കുന്നുണ്ടെങ്കിൽ ഞാൻ അതൊരു കോംപ്ലിമെന്റ് ആയിട്ട് എടുക്കുകയാണ്,’പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About Vikram Movie making