എന്നെ ആദ്യമായി പാടാൻ വിളിച്ചത് വിദ്യാസാഗർ സാറാണ്, അതും ആ മോഹൻലാൽ ചിത്രത്തിലേക്ക്: പൃഥ്വിരാജ്
Entertainment
എന്നെ ആദ്യമായി പാടാൻ വിളിച്ചത് വിദ്യാസാഗർ സാറാണ്, അതും ആ മോഹൻലാൽ ചിത്രത്തിലേക്ക്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th January 2024, 5:00 pm

മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും ഇപ്പോഴും യുവതാരങ്ങളിൽ ഒരാളായി പ്രേക്ഷകർ കാണുന്ന നടനാണ് പൃഥ്വിരാജ്.

നന്ദനം എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയർ ആരംഭിച്ച പൃഥ്വി ഇന്നൊരു പാൻ ഇന്ത്യൻ താരമായി വളർന്ന് കൊണ്ടിരിക്കുകയാണ്. അഭിനയത്തിന് പുറമേ സിനിമയിലെ മറ്റ് മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിലൂടെ താനൊരു മികച്ച സംവിധായകൻ കൂടെയാണെന്ന് പൃഥ്വി തെളിയിച്ചു.

ചില സിനിമകളിൽ പിണണി ഗാനം പാടിയിട്ടുള്ള പൃഥ്വി തന്നെ ആദ്യമായി സിനിമയിലേക്ക് പാടാൻ വിളിച്ച കാര്യം പങ്കുവെക്കുകയാണ്. ദീപക് ദേവിന്റെ ‘ പുതിയ മുഖം ‘ എന്ന പാട്ടാണ് പ്രിഥ്വി ആദ്യമായി പാടുന്നത്. എന്നാൽ തന്നെ ആദ്യം പാടാൻ വിളിച്ചത് വിദ്യാസാഗർ ആണെന്ന് താരം പറയുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത റോക്ക് ആൻഡ്‌ റോൾ എന്ന ചിത്രത്തിലേക്കാണ് തന്നെ വിളിച്ചതെന്നും എന്നാൽ സമയ പ്രശ്നങ്ങൾ കാരണം പോവാൻ കഴിഞ്ഞില്ലെന്നും പൃഥ്വി പറയുന്നു. പാട്ട് പാടുന്നത് അത്ര ഇഷ്ടമല്ലെന്നും സ്വയം റെഡിയായി താൻ ചെന്ന് പാടിയ പാട്ട് ഹൃദയം സിനിമയിലെ ഗാനമാണെന്നും ജിഞ്ചർ മീഡിയയോട് അദ്ദേഹം പറഞ്ഞു.

‘സത്യത്തിൽ എന്നെ ആദ്യം പാടാൻ വിളിക്കുന്നത് ദീപക് ദേവ് അല്ല. എന്നെ ആദ്യമായി ഒരു പാട്ട് പാടാൻ വിളിക്കുന്നത് വിദ്യസാഗർ സാറാണ്. രഞ്ജിത്ത് ഏട്ടന്റെ റോക്ക് ആൻഡ്‌ റോൾ ആണെന്ന് തോന്നുന്നു സിനിമ. അന്നെനിക്ക് എന്തോ കാരണം കൊണ്ട് പോവാൻ പറ്റിയില്ല. സമത്തിന്റെയോ ഡേറ്റിന്റെയോ പ്രശ്നം കാരണമാണ് ചെയ്യാൻ പറ്റാഞ്ഞത്.

അതിന് ശേഷമാണ് ദീപക് പാടാൻ വിളിക്കുന്നത്. എനിക്ക് അന്നും ഇന്നും പാടാൻ വളരെ ഇഷ്ടമുള്ള ആളൊന്നുമല്ല. ഒരു പാട്ട് റെക്കോർഡ് ചെയ്യുന്നത് ഒരുപാട് എൻജോയ് ചെയ്യുന്ന ആളുമല്ല ഞാൻ. ഇപ്പോഴും എന്നെ പാട്ട് പാടാൻ വിളിക്കുമ്പോൾ മടിയാണ്. ഒരുപാട് പറഞ്ഞ് കൺവിൻസൊക്കെ ചെയ്തിട്ടാണ് എന്നെ വിളിക്കുക. ഞാൻ ആകെ റെഡിയായി ചെന്ന് പാടിയത് വിനീത് ശ്രീനിവാസൻ വിളിച്ചപ്പോൾ മാത്രമാണ്.

ഒന്നാമത്തെ കാരണം അത് നല്ല ഇന്ട്രെസ്റ്റിങ്ങായി തോന്നി. പ്രണവിന് വേണ്ടി ഞാൻ പാടുന്നു, പിന്നെ ഒരു പാട്ട് പാടിയാൽ അടുത്ത പടം വിനീത് എന്നെ വെച്ച് എങ്ങാനും എടുത്താല്ലോ,’ പൃഥ്വിരാജ് പറയുന്നു.

 

Content Highlight: Prithviraj  Talk About Vidhyasagar