| Friday, 5th April 2024, 3:09 pm

രൺവീർ ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അനുകരണം ആവശ്യമാണ്, എന്നാൽ നജീബ് അങ്ങനെയല്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിയൽ ലൈഫ് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അനുകരിക്കേണ്ട ആവശ്യമില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ആടുജീവിതത്തിലെ നജീബ് ഒരു റിയൽ ലൈഫ് കഥാപാത്രമാണ്.

ഇതാദ്യമായല്ല പൃഥ്വിരാജ് ഒരു റിയൽ ലൈഫ് കഥാപാത്രമായി സിനിമയിൽ എത്തുന്നത്. മുമ്പ് സെല്ലുലോയ്ഡ്, എന്ന് നിന്റെ മൊയ്‌തീൻ, തുടങ്ങിയ ചിത്രങ്ങളിലെല്ലാം പൃഥ്വി യഥാർത്ഥ കഥാപാത്രങ്ങളായി വേഷമിട്ടിട്ടുണ്ട്. ഇവരെല്ലാം യഥാർത്ഥത്തിൽ എങ്ങനെയായിരുന്നു എന്നതിനെ കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണയില്ലാത്തതിനാൽ കഥാപാത്രത്തിനെ അനുകരിക്കേണ്ട ആവശ്യമില്ലെന്ന് പൃഥ്വി പറയുന്നു.

എന്നാൽ ആളുകൾക്ക് നന്നായി അറിയുന്ന ഒരു വ്യക്തിയെ ചെയ്യുമ്പോൾ അനുകരണം ആവശ്യമാണെന്നും പൃഥ്വി കൗമുദി മൂവീസിനോട് പറഞ്ഞു.

‘1983 എന്ന സിനിമയിൽ രൺവീർ കപീൽ ദേവായി അഭിനയിക്കുന്നു. അവിടെ അനുകരണം ആവശ്യമാണ്. കാരണം കപീൽ ദേവ് എങ്ങനെയാണ് ബോൾ ചെയ്യുന്നതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. കപീൽ ദേവ് സംസാരിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം.

റിയൽ ലൈഫ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ. ഉദാഹരണത്തിന് നജീബ്, അല്ലെങ്കിൽ മൊയ്‌തീൻ, അല്ലെങ്കിൽ ജെ.സി. ഡാനിയൽ ഇവരൊക്കെ യഥാർത്ഥത്തിൽ എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായൊരു സങ്കല്പമോ ചിന്തയോയൊന്നും പബ്ലിക്കിന് ഇല്ല.

അതുകൊണ്ട് തന്നെ ഒരു അനുകരണത്തിന്റെ ആവശ്യം ഇവിടെ വരുന്നില്ല. ഒറിജിനൽ നജീബിനെ അതുപോലെ കാണിക്കുകയെന്ന ഒരു ആവശ്യം വരുന്നില്ല. അങ്ങനെ രണ്ടുതരത്തിലാണ് നമുക്ക് ഈ റിയൽ ലൈഫ്‌ കഥാപാത്രങ്ങളെ അപ്രോച്ച് ചെയ്യാൻ കഴിയുക.

ആടുജീവിതത്തിൽ ഒരു ഇമിറ്റേഷന്റെ ലെയർ ഇല്ല. ആ ഫിലിം മേക്കറിന്റെ ഇമാജിനേഷനോട്‌ മാത്രമാണ് എന്റെ കഥാപാത്രം നീതി പുലർത്തിയിട്ടുള്ളത്. ഒറിജിനൽ നജീബും സിനിമയിലെ നജീബും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്.

പക്ഷെ ഒറിജിനൽ നജീബ് കടന്നുപോയ ഇമോഷണൽ അവസ്ഥയിലൂടെ തന്നെയാണ് കഥാപാത്രവും കടന്ന് പോയത്,’ പൃഥ്വിരാജ് പറയുന്നു.

Content  Highlight: Prithviraj Talk About Ranveer Sing And Najeeb In Aadujeevitham

We use cookies to give you the best possible experience. Learn more