മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിലൂടെ തന്റെ കരിയർ ആരംഭിച്ച പൃഥ്വി ഇന്നൊരു പാൻ ഇന്ത്യൻ താരമായി വളർന്നുകൊണ്ടിരിക്കുകയാണ്. ഈയിടെ റിലീസായ സലാർ എന്ന പ്രശാന്ത് നീൽ ചിത്രത്തിലൂടെ താരം അത് തെളിയിച്ചതാണ്.
മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിലൂടെ തന്റെ കരിയർ ആരംഭിച്ച പൃഥ്വി ഇന്നൊരു പാൻ ഇന്ത്യൻ താരമായി വളർന്നുകൊണ്ടിരിക്കുകയാണ്. ഈയിടെ റിലീസായ സലാർ എന്ന പ്രശാന്ത് നീൽ ചിത്രത്തിലൂടെ താരം അത് തെളിയിച്ചതാണ്.
എന്നാൽ മലയാള സിനിമകൾ എല്ലാ ഭാഷയിലും ഇറക്കുന്ന ട്രെൻഡ് ആരംഭിച്ചത് താൻ അല്ലെന്നും അത് തനിക്ക് മുന്നെ ദുൽഖർ സൽമാൻ തുടങ്ങിയിട്ടുണ്ടെന്നും താരം പറയുന്നു. കുറുപ്പ് എന്ന ചിത്രത്തിനായി ദുൽഖർ എല്ലാ സിറ്റിയിലും പ്രൊമോഷൻ നടത്തി വിജയിച്ചെന്നും ഇനിയുള്ള സിനിമകൾക്കായി എല്ലാവരും ആ രീതി തുടരണമെന്നും പൃഥ്വി പറഞ്ഞു.
‘ഇതിന് തുടക്കമിട്ടത് ഞാനാണെന്ന് അവകാശപെടാൻ എനിക്കാവില്ല. ഇത് എനിക്ക് മുമ്പ് ദുൽഖർ ചെയ്തതാണ്. കുറുപ്പ് എന്ന ചിത്രത്തിലൂടെ ദുൽഖർ ഇത് മുമ്പ് തന്നെ തെളിയിച്ചതാണ്. ദുൽഖർ വളരെ നന്നായി എല്ലാ സിറ്റിയിലും ചെന്ന് കുറുപ്പിന് വേണ്ടി പ്രൊമോഷൻ നടത്തിയതാണ്. അതിന്റെ ഗുണം ആ ചിത്രത്തിന് ലഭിക്കുകയും ചെയ്തു.
ആ ഒരു സിനിമ അങ്ങനെ സംഭവിച്ചു. പിന്നെ അതൊന്ന് മാത്രമായി അങ്ങനെ നിന്നു. എനിക്ക് തോന്നുന്നത് ഇനി വരുംകാലത്ത് നമ്മൾ നേരിട്ട് ഇതിനായി ഇറങ്ങണം എന്നാണ്. രാജ്യത്തെ എല്ലാ ഭാഗത്തുമുള്ള ജനങ്ങളോട് നമ്മൾ ചെന്ന് പറയണം, ഇങ്ങനെയൊരു സിനിമ ഇറങ്ങുന്നുണ്ടെന്ന്.
ഇതാണ് ആ സിനിമ, ഇത്തരത്തിലുള്ള സിനിമയാണ്, അത് തിയേറ്ററിൽ ഇറങ്ങാനുണ്ട് അങ്ങനെയെല്ലാം. ഇതിപ്പോൾ ഒരൊറ്റ സിനിമ കൊണ്ട് മലമറയ്ക്കാമെന്നൊരു പ്രതീക്ഷ എനിക്കുമില്ല ഇവിടെയുള്ള ആർക്കുമില്ല.
പക്ഷെ ഇത് തുടങ്ങണം. ഇനി ഇങ്ങനെയാണ് സിനിമകൾ റിലീസ് ചെയ്യുന്നത് എന്നൊരു സാധനം സെറ്റ് ചെയ്യണം. അതൊരു ആവശ്യം തന്നെയാണ്,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About Pan Indian Movies And Dulqure Salman