മലയാളികളുടെ പ്രിയനടനാണ് പൃഥ്വിരാജ്. നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ മലയാള സിനിമയിലേക്ക് എത്തിയ പൃഥ്വിരാജ് ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനാണ്.
മലയാളികളുടെ പ്രിയനടനാണ് പൃഥ്വിരാജ്. നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ മലയാള സിനിമയിലേക്ക് എത്തിയ പൃഥ്വിരാജ് ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനാണ്.
മലയാളികൾ ഒരുപോലെ കാത്തിരിക്കുന്ന ആടുജീവിതമാണ് ഇനി റിലീസാവാനുള്ള പൃഥ്വി ചിത്രം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.
പൃഥ്വിക്ക് ശേഷം നിരവധി യുവ നടന്മാർ മലയാളത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. അവരിൽ വലിയ സ്വീകാര്യത നേടിയവരാണ് നിവിൻ പോളിയും ടൊവിനോ തോമസും. താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വി.
അവർ തന്നെ ഒരു അമ്മാവനെ പോലെയാണ് കാണുന്നതെന്ന് പൃഥ്വി തമാശരൂപേണ പറഞ്ഞു. തുടർ വിജയങ്ങൾ നമ്മളെ ഭയപ്പെടുത്തുമെന്നും വിജയപരാജയങ്ങൾ അംഗീകരിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും പൃഥ്വി പറഞ്ഞു. ഇതെല്ലാം അവരോട് പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘നിവിനും ടൊവിനോയുമൊക്കെ എന്നെ എന്തോ അമ്മാവനാക്കി വെച്ചിരിക്കുകയാണെന്ന് തോന്നുന്നു. അവരോട് ഞാൻ പറഞ്ഞിട്ടുണ്ട്, വിജയത്തിൽ അമിതമായി സന്തോഷിക്കരുതെന്ന്.
കാരണം പരാജയം വരുമ്പോൾ നമുക്ക് പേടിയൊന്നും ഉണ്ടാവില്ല. കാരണം പരാജയം വരുമ്പോൾ നമുക്ക് കൂടുതലായി ശ്രമിച്ചു കൊണ്ടിരിക്കാം. അല്ലെങ്കിൽ ഇപ്പോൾ ചെയ്തത് അല്ലാതെ വേറേ എന്തെങ്കിലും നോക്കാം.
പക്ഷെ തുടർച്ചയായി വിജയങ്ങൾ വരുമ്പോൾ നമുക്ക് ചെറിയൊരു പേടി വന്ന് തുടങ്ങും. നമ്മുടെ ഒരു മൂന്ന് സിനിമ അടിപ്പിച്ച് ഹിറ്റായി കഴിഞ്ഞാൽ നമുക്കൊരു പേടി വരും. അടുത്തത് പരാജയപ്പെടുമോ, ഈ മൂന്ന് സിനിമയിൽ ഉണ്ടാക്കിയെടുത്ത ഒരു സാധനം അടുത്ത ഒരു സിനിമയിൽ പോവുമോയെന്ന ചിന്ത.
അങ്ങനെ പേടിച്ച് തുടങ്ങുമ്പോൾ പ്രശ്നമാണ്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് വിജയത്തിനെയും പരാജയത്തിനെയുമെല്ലാം അങ്ങനെ തന്നെ കാണണം. അതുമായിട്ട് മുന്നോട്ട് പോവുക,’പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj Talk About Nivin Pualy And Tovino Thomas