ബോബി- സഞ്ജയ് തിരകഥയൊരുക്കി റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായിരുന്നു മുംബൈ പോലീസ്.
ബോബി- സഞ്ജയ് തിരകഥയൊരുക്കി റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായിരുന്നു മുംബൈ പോലീസ്.
മലയാളത്തിൽ അന്ന് വരെ പരീക്ഷിച്ചിട്ടില്ലാത്ത വ്യത്യസ്തതരം ക്ലൈമാക്സ് ട്വിസ്റ്റോടെ ഒരുക്കിയ ചിത്രമായിരുന്നു മുംബൈ പോലീസ്. ചിത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
മുംബൈ പോലീസിന്റെ ക്ലൈമാക്സ് ട്വിസ്റ്റ് കണ്ടെത്താൻ മാസങ്ങൾ എടുത്തിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. ചിത്രത്തിന്റെ ട്വിസ്റ്റ് താൻ അറിഞ്ഞപ്പോൾ കൈ അടിച്ചെന്നും ഇന്നാണ് ആ ചിത്രമെങ്കിൽ ആ ട്വിസ്റ്റ് അതുപോലെ വർക്ക് ആവില്ലെന്നും ഗലാട്ടാ പ്ലസിനോട് പൃഥ്വിരാജ് പറഞ്ഞു.
‘മുംബൈ പോലീസിന്റെ സ്ക്രിപ്റ്റ് എഴുതുമ്പോൾ ബോബി – സഞ്ജയും റോഷനും ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ചുള്ള കൺഫ്യൂഷനിൽ ആയിരുന്നു. കാരണം ഏത് ഡയറക്ഷനിലേക്ക് കഥയെ എത്തിക്കുമെന്നായിരുന്നു അവരുടെ മുന്നിലെ വെല്ലുവിളി. ക്ലൈമാക്സിലെ ആ ഒരു ട്വിസ്റ്റിനു വേണ്ടി ഒരുപാട് ചിന്തിച്ചു. സത്യം പറഞ്ഞാൽ ആ ഒരു പോയിന്റിൽ മാത്രം ഞങ്ങൾ സ്റ്റക്കായി ഇരുന്നത് കുറച്ച് മാസങ്ങളായിരുന്നു.
ഒരു ദിവസം അർദ്ധരാത്രി എനിക്ക് റോഷന്റെ കാൾ വന്നു. റോഷൻ എന്നോട് ചോദിച്ചത്, സിനിമ നന്നാവാൻ വേണ്ടി ഏത് വേഷമാണെങ്കിലും ചെയ്യുമെന്ന് ഒരിക്കൽ പറഞ്ഞത് ഓർമ്മയുണ്ടോയെന്നായിരുന്നു. ഞാൻ യെസ് പറഞ്ഞപ്പോൾ ഇപ്പോഴും ആ വാക്കിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് റോഷൻ ചോദിച്ചു. ഞാൻ അതെയെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ നിന്നെ കാണാൻ വരുന്നു എന്ന് റോഷൻ പറഞ്ഞു.
സഞ്ജയ്യും റോഷനും എന്നെ കാണാൻ വന്നു. അവരെന്നോട് വളരെ സൂക്ഷ്മമായി കഥയുടെ അവസാന ട്വിസ്റ്റ് വെളിപ്പെടുത്തി. ഇതാണ് സംഭവിക്കുന്നത് എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ കൈയടിക്കുകയാണ് ചെയ്തത്. ഇത് ഗംഭീരമായിരിക്കുന്നുവെന്ന് ഞാൻ പറഞ്ഞു. കാരണം അതൊരിക്കലും സിനിമയുടെ താരങ്ങളോ അതിന്റെ നിർമാണ ചിലവോ ഒന്നും നോക്കിയിട്ടല്ല. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു അത്.
അതേ ട്വിസ്റ്റ് ഇന്നാണെങ്കിൽ ഒരിക്കലും വർക്ക് ആവില്ല. ഇത് ആദ്യമായി പറയുന്നത് ഞാനാണ്. കാരണം അന്ന് ആ ട്വിസ്റ്റിന് ഒരു ഷോക്ക് വാല്യൂ ഉണ്ടായിരുന്നു. ഇന്നതില്ല. കാരണം സിനിമയിലെ നായകൻ ഒരു ഗേ ആണെന്ന് അറിയുമ്പോൾ ഇപ്പോൾ കാണുമ്പോൾ ഒരു അത്ഭുതവും തോന്നില്ല,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About Mumbai Police Climax Twist